കെ.വി. സുരേന്ദ്രനാഥ് പുരസ്​കാരത്തിന് പുസ്തകങ്ങൾ ക്ഷണിച്ചു

തിരുവനന്തപുരം: കെ.വി. സുരേന്ദ്രനാഥിന്‍റെ സ്മരണാർഥം ഏർപ്പെടുത്തിയ അവാർഡിന് പുസ്തകങ്ങൾ ക്ഷണിച്ചു. 10,000 രൂപയും പ്രശസ്തിഫലകവുമടങ്ങുന്നതാണ് അവാർഡ്. 2020 ഡിസംബർ 31ന് അവസാനിക്കുന്ന അഞ്ചുവർഷത്തിനുള്ളിൽ ആദ്യ പതിപ്പായി പ്രസിദ്ധപ്പെടുത്തിയ മലയാളത്തിലെ പരിസ്ഥിതിവിഷയത്തിലുള്ള കൃതികളാണ് പരിഗണിക്കുക.

നാലുകോപ്പികൾ ഡിസംബർ 31ന് മുമ്പ് പ്രഫ.വി.സുന്ദരേശൻ, കൺവീനർ, കെ.വി. സുരേന്ദ്രനാഥ് അവാർഡ് കമ്മിറ്റി, സി. അച്യുതമേനോൻ ഫൗണ്ടേഷൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം- 12 എന്ന വിലാസത്തിൽ അയക്കണം. 

Tags:    
News Summary - K.V. Surendranath literature Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.