കൊച്ചി: ഭാഷവിശുദ്ധിയിൽ മലയാളി കാണിക്കുന്ന അശ്രദ്ധ ഉപേക്ഷിക്കേണ്ട കാലമായെന്ന് സാഹിത്യ പരിഷത്ത് പ്രസിഡൻറ് സി. രാധാകൃഷ്ണൻ. സാഹിത്യ പരിഷത്തിെൻറ ഭാഷ വാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തച്ഛൻ മുതൽ അക്കിത്തം വരെയുള്ള കവികളും എഴുത്തുകാരും നടത്തിയ ഭാഷ സേവനമാണ് നമ്മുടെ ഇപ്പോഴത്തെയും മാതൃകയെന്ന് അദ്ദേഹം പറഞ്ഞു. അക്കിത്തത്തിന് സമർപ്പിച്ച സമ്മേളനത്തിൽ ബാലചന്ദ്രൻ വടക്കേടത്ത് അധ്യക്ഷത വഹിച്ചു. വി.എം. വിനയകുമാർ പ്രഭാഷണം നടത്തി. ജന. സെക്രട്ടറി ഡോ. ടി.എൻ. വിശ്വംഭരൻ, ട്രഷറർ പി.യു. അമീർ എന്നിവർ സംസാരിച്ചു.
കവിസമ്മേളനം നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. എ.കെ. പുതുശ്ശേരി, ബക്കർ മേത്തല, എം.പി. വേണു, നെട്ടൂർ സി.പി. ജോൺ, ബാബുരാജ് വൈറ്റില, രാധാമീര, സുൽഫത്ത് ബഷീർ, പ്രശാന്തി ചൊവ്വര എന്നിവർ കവിത ആലപിച്ചു.
ചാവറ കൾചറൽ സെൻറർ സംഘടിപ്പിച്ച മലയാളഭാഷാവാരാചരണ പ്രഭാഷണ പരമ്പര പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. ചാവറ കൾചറൽ സെൻറർ ചെയർമാൻ ഫാ.മാർട്ടിൻ മള്ളാത്ത് അധ്യക്ഷത വഹിച്ചു.
സാനു മാഷിെൻറ 94ാം ജന്മദിനത്തോട് അനുബന്ധിച്ച് മേയർ സൗമിനി ജെയിൻ പൊന്നാട അണിയിച്ചു.
പ്രഫ.എം.തോമസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ടി.ജെ. വിനോദ് എം.എൽ.എ., എം. തോമസ് മാത്യു, ഫാ . തോമസ് പുതുശ്ശേരി, ഫാ. റോബി കണ്ണഞ്ചിറ, ഫാ. അനിൽ ഫിലിപ്പ്, ജോൺ പോൾ, കെ.വി.പി. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.