തിരുവനന്തപുരം : കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നഅന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പ്രചാരണാര്‍ത്ഥം വിളംബര റാലി സംഘടിപ്പിച്ചു. നിയമസഭാ അങ്കണത്തില്‍ മന്ത്രി വി. അബ്ദുറഹ്‌മാന്‍ വിളംബര റാലിഫ്‌ളാഗ് ഓഫ് ചെയ്യ്തു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍. എ, നിയമസഭ സെക്രട്ടറി എ.എം ബഷീർ എന്നിവർ സന്നിഹിതരായിരുന്നു.
സൈക്ലിംഗ് താരങ്ങള്‍, റോളര്‍സ്‌കേറ്റിംഗ് താരങ്ങള്‍, കരാട്ടെ താരങ്ങള്‍, ഹാന്‍ഡ് ബോള്‍ താരങ്ങള്‍ എന്നിവര്‍ക്ക് പുറമെ ഇരുചക്ര വാഹനങ്ങളില്‍ നിയമസഭാ സെക്രട്ടേറിയേറ്റിലെ ജീവനക്കാരും വിളംബര റാലിയുടെ ഭാഗമായി. നിയമസഭാ പ്രധാന കവാടത്തില്‍ നിന്നാരംഭിച്ച റാലി മ്യൂസിയം, കവടിയാര്‍, വെള്ളയമ്പലം, വിമന്‍സ്‌കോളേജ്, ബേക്കറി ജംഗ്ഷന്‍, സെക്രട്ടേറിയേറ്റ് അനക്‌സ്, പ്രസ്‌ക്ലബ്ബ് , സ്റ്റാച്യു, യൂനിവേഴ്‌സിറ്റി കോളജ് ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം വഴി നിയമസഭയില്‍ തിരിച്ചെത്തി.
വിളംബര റാലി ആരംഭിക്കുന്നതിന് മുമ്പ് നിയമസഭാ അങ്കണത്തില്‍ റോളര്‍ സ്‌കേറ്റിംഗ് താരങ്ങള്‍ റോളര്‍ സ്‌കേറ്റിംഗ് നൃത്തവും കരാട്ടെ താരങ്ങള്‍ അഭ്യാസ പ്രകടനങ്ങളും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.