വ​ര: സ​ഹ്​​ല ന​വാ​സ്

കവിത; ഇ​ര

’വ​ല്ല കാ​ര്യ​വു​മു​ണ്ടാ​യി​രു​ന്നോ

വ​ല്ലാ​ത്തൊ​രു കാ​ല​മ​ല്ലെ​യി​ത്’

വാ​ച​ക​മ​ടി​ക്കാ​ൻ എ​ല്ലാ​രു​മു​ണ്ട്

വി​ര​ൽ ചൂ​ണ്ടാ​ൻ ബ​ന്ധു​ക്ക​ൾ പോ​ലും

പ​ന്താ​ടാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യും

തെ​ളി​വു​ക​ളു​മാ​യി ചാ​ന​ലു​ക​ളും

ആ​ർ​ക്കു​മ​റി​യേ​ണ്ട നി​ൻ

ഭൂ​ത​കാ​ല ജീ​വി​തം

കു​ഞ്ഞി​ളം മ​ന​സ്സി​നെ

വ്ര​ണ​പ്പെ​ടു​ത്തി​യ നൊ​മ്പ​ര​ങ്ങ​ളെ

ഒ​രി​റ്റു സ്നേ​ഹ​ത്തി​നാ​യി

ദാ​ഹി​ച്ച നി​മി​ഷ​ങ്ങ​ളെ

കാ​രു​ണ്യ​ത്തി​നാ​യി പ​ര​തി​യ

നി​ൻ നോ​ട്ട​ത്തെ

ആ​ർ​ക്കു​മ​റി​യേ​ണ്ട നി​ന്നെ

തെ​റ്റി​ലേ​ക്കു ന​യി​ച്ച സാ​ഹ​ച​ര്യ​ത്തെ

ക​ലു​ഷി​ത​മാ​യ ചി​ന്ത​ക​ൾ

ത​ള​ച്ചി​ടാ​ൻ അ​റി​യാ​തെ

പ​ക​ച്ചു നി​ൽ​ക്കു​ന്ന നി​ന്നെ

സൃ​ഷ്‌​ടി​ച്ച സ​മൂ​ഹ​മേ

അ​റി​യു​ക നീ ​ഒ​രു വി​ര​ൽ

ചൂ​ണ്ടു​മ്പോ​ൾ

മ​റ്റു മൂ​ന്നു വി​ര​ൽ

നി​​ന്റെ നേ​ർ​ക്കാ​ണെ​ന്നു

നി​ന്റെ സ​ഹ​താ​പ​വും ഉ​പ​ദേ​ശ​വു-

മൊ​രാ​ൾ​ക്കും സ്വീ​കാ​ര്യ​വു​മ​ല്ല

സ​ഹാ​നു​ഭൂ​തി​യോ​ടെ

ചേ​ർ​ത്തു​പി​ടി​ക്ക​ലാ​ണ്

ഏ​തൊ​രു സ​ഹ​ജീ​വി​ക്കും

ആ​ശ്വാ​സ​മേ​കു​ന്ന​ത്

ക്ഷ​ണി​ക​മാ​യ ഇ​ഹ​ലോ​ക​ത്തി​ൽ

ചേ​ത​ന​യ​റ്റ് പോ​കു​ന്ന​തി​നു മു​മ്പാ​യി

ഒ​രു സാ​ന്ത്വ​ന​നോ​ട്ടം കൊ​ണ്ടെ​ങ്കി​ലും

സ​ൽ​ക്ക​ർ​മ​മേ​റ്റി​ടാം!

Tags:    
News Summary - Literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.