കവിത- ഇന്നലെ രാത്രി ജിബ്രാൻ ഉറങ്ങിയിരുന്നില്ല

രാ​ത്രി

രാ​ത്രി മാ​ത്രം.

കൊ​ള്ളി മീ​നു​ക​ൾ പാ​യു​ന്നു​ണ്ടെ​ങ്കി​ലും,

അ​ന്ധ​കാ​ര​ത്തി​ന്റെ

ഇ​ന്ദ്ര​ജാ​ലം മാ​ത്രം.

അ​ഗ്നി​യോ​ട്

ക​യ​ർ​ക്കു​ന്ന പൂ​ക്ക​ളോ​ട്

യു​ദ്ധം

മ​ര​ണം പ​റ​യു​ന്നു.

ക​ട​ലോ​ളം ക​ഥ​ക​ളു​മാ​യ്

മേ​ഘരൂ​പ​ങ്ങ​ളി​ല​വ​ൻ.

കാ​റ്റി​ന്റെ അം​ഗച​ല​ന​ങ്ങ​ളാ​ൽ

കാ​ടാ​കെ വി​റ​ക്കാ​ൻ തു​ട​ങ്ങി.

ഇ​ളം വെ​യി​ലാ​യ​തെ​ല്ലാം;

കൊ​ടും വെ​യി​ലാ​യി മാ​റി.

അ​രി​ച്ചി​റ​ങ്ങു​ന്ന

മ​ർ​ത്ത്യ ദുഃ​ഖ​ങ്ങ​ളി​ൽ

ച​രി​ത്ര​ത്തി​ന്റെ നെ​ടു​വീ​ർ​പ്പു​ക​ൾ.

നി​ഴ​ലു​ടു​ത്ത മ​ര​ച്ചി​ല്ല​ക​ളി​ൽ

സ​ർ​പ്പം കാ​ത്തുവെ​ച്ച മാ​ണി​ക്യ ക​ല്ലു​ക​ൾ.

മൃ​ത്യു​വി​ന്റെ ചി​റ​കു​ക​ളി​ലൂ​ടെ

ഭൂ​മി

മ​റ്റൊ​രു ഗ്ര​ഹ​ത്തി​ലേ​ക്ക്

പ​റ​ന്നു പോ​കു​ന്നു.

രാ​ത്രി

രാ​ത്രി മാ​ത്രം.

അ​ന്ധ​കാ​ര​ത്തി​ന്റെ

ഇ​ന്ദ്ര​ജാ​ലം മാ​ത്രം!

.

Tags:    
News Summary - Literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT
access_time 2024-11-17 07:45 GMT