ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു

സ്കോട്ട്ലന്‍ഡ്: ലണ്ടൻ മലയാളി കൗൺസിൽ (എൽ.എം.സി) ആഭിമുഖ്യത്തിൽ കേരളത്തിലും പുറത്തുമുള്ളവർക്കായി സാഹിത്യ മത്സര൦ നടത്തുന്നു.

2016 മുതൽ 2020 വരെ പ്രസിദ്ധീകരിച്ച കഥ, യാത്രാവിവരണ വിഭാഗത്തിലെ മികച്ച ഗ്രന്ഥങ്ങൾക്കാണ് 25,000 രൂപയും, പ്രശസ്തി ഫലകവുമടങ്ങുന്ന പുരസ്കാരം നൽകുക. കൃതികൾ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 31. പുസ്തകങ്ങൾ അയക്കേണ്ട വിലാസം. Sasi Cherayi, 124 Katherin Road, London - E6 1 ER. England. (email -sunnypta @yahoo.com).

കേരളത്തിലും വിദേശത്തുമായി സാഹിത്യ -സാംസ്കാരിക-ജീവകാരുണ്യ രംഗത്തെ നിരവധി പ്രമുഖരെ ലണ്ടൻ മലയാളി കൗൺസിൽ ആദരിച്ചിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-06 06:24 GMT