തൃശൂർ: വൈദ്യപഠനത്തിന്റെ ഭാഗമായി മലയാള ഭാഷ അഭ്യസിപ്പിക്കാനുള്ള കേരള ആരോഗ്യ സർവകലാശാലയുടെ ഉദ്യമം മഹത്തരമാണെന്ന് എം.ടി. വാസുദേവൻ നായർ. വൈദ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ മാനുഷികമുഖമാണ് മാതൃഭാഷ. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ മലയാള പഠനത്തിന് തുടക്കം കുറിക്കുന്ന 'ആരോഗ്യസേവനത്തിന് മലയാളം' പദ്ധതി തിരൂർ തുഞ്ചൻ പറമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാള സർവകലാശാലയുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. പ്രഥമ കേരള ജ്യോതി പുരസ്കാരം നേടിയ എം.ടിയെ ആദരിച്ചു. അമേരിക്കയിലെ തോമസ് ജെഫേഴ്സൺ സർവകലാശാലയിലെ പ്രഫസർ ഡോ.എം.വി. പിള്ള പദ്ധതി വിശദീകരിച്ചു. േപ്രാ-വൈസ് ചാൻസലർ ഡോ.സി.കെ. വിജയൻ സ്വാഗതവും രജിസ്ട്രാർ ഡോ. എ.കെ. മനോജ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.