ഭാ​ഗ​പ​ത്രം

കെ​ട്ടി​പ്പ​ടു​ത്ത​തൊ​ന്നു​മെ

ഒ​സ്യ​ത്തെ​ഴു​താ​തെ

ആ​റ​ടി മ​ണ്ണി​ന് പോ​ലും

അ​വ​കാ​ശ മാ​ശി​ക്കാ​തെ

എ​ത്തി​യേ​ട​ത്തു കി​ട​ന്നാ​ശ്വ​സി​ക്കു​ന്നു

അ​ച്ഛ​നും അ​മ്മ​യും...

ശേ​ഷം പ​കു​ത്തെ​ടു​ത്തോ​ളൂ

നി​ല​ച്ച വി​ശ്വാ​സ​വും ഓ​ർ​മ​യും,

കി​ഴ​ക്ക് പ​ടി​ഞ്ഞാ​റാ​യി ചീ​ന്തി​യ

മ​ണ്ണി​നു ഉ​ട​മ​യാ​യി, ത​ണ്ട​പ്പേ​രും

നി​കു​തി​യും ചേ​ർ​ത്ത്

ചാ​ർ​ത്തി കി​ട്ടി​യ ലോ​ക​ത്തി​നു​ട​മ​യാ​യ്...

കെ​ട്ടി​പ്പ​ടു​ത്ത ചെ​റി​യ കൂ​ര​യി​ൽ കൂ​ട്ടി​ന് ഓ​ർ​മ​ക​ൾ...

ഓ​ർ​മ​ക​ൾ ഭാ​ഗ​പ​ത്ര​ത്തി​ൽ പ​കു​ത്തു​വെക്ക​ട്ടെ,

അ​ട​ർ​ന്നു പോ​വ​ല്ലേ താ​ളു​ക​ൾ മ​ന​സ്സി​ലെ​ങ്കി​ലും...

മ​തി​ൽ കെ​ട്ടി മ​റ​യ്ക്ക​ല്ലേ

സു​കൃ​ത സൗ​ഭാ​ഗ്യ​ങ്ങ​ൾ...

ഒ​സ്യ​ത്തെ​ഴു​ത്താ​തെ

പ​ടി​യി​റ​ങ്ങി​പ്പോ​യ​വ​ർ

ഇ​ഴ പി​രി​ക്കാ​തെ ത​ന്നേ​ച്ചു പോ​യ

ജ​ന്മം തീ​രാ​ധാ​ര​ങ്ങ​ൾ,

കൈ​വ​ശ​രേ​ഖ​യി​ൽ പേ​രൊ​ന്നു മാ​റ്റി...

നോ​വു​ന്നു​ണ്ടോ​രാ​ത്മാ​വ്,

വെ​ട്ടി മു​റി​ച്ചൊ​രാ, ഭൂ​രേ​ഖ​യി​ൽ

ഞെ​ട്ട​റ്റു വീ​ണു​പോ​വ​ല്ലേ ര​ക്ത​ബ​ന്ധ​ങ്ങ​ൾ.

പ​കു​ത്തുവെക്ക​ല്ലേ മ​ന​സ്സി​ൽ,

അ​തി​രു​ക​ൾ ചേ​ർ​ത്ത്

സാ​ക്ഷ്യ​പ​ത്ര​ത്താ​ൽ പ​ങ്കുവെക്ക​ല്ലേ...

Tags:    
News Summary - malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.