മലയാള സർവകലാശാല ജെൻഡർ ജസ്റ്റിസ് ഫോറം: രചനകൾ ക്ഷണിക്കുന്നു

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല ജെൻഡർ ജസ്റ്റീസ് ഫോറം വനിതാ ദിനത്തോടനുബന്ധിച്ചു നടത്തുന്ന രചനാമത്സരങ്ങളിലേക്ക് രചനകൾ ക്ഷണിക്കുന്നു.

കഥ,കവിത,ലേഖനം, ചിത്ര രചന, കാർട്ടൂൺ മത്സരങ്ങളിലായി ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്ക്‌കാരം 2024 ജൂണിൽ മലയാളസർവകലാശാലയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന രചനകൾക്ക് പ്രശസ്‌തിപത്രവും നൽകുന്നതായിരിക്കും. പുരസ്‌കാരത്തിന് അർഹമായ മുഴുവൽ രചനകളും ജെൻഡർ ജസ്റ്റീസ് ഫോറം മാഗസിനിൽ ഉൾപ്പെടുത്തും. 

‘ലിംഗ നീതി’ എന്നതാണ് വിഷയം. കഥ, കവിത, ലേഖനം, ചിത്രരചന, കാർട്ടുൺ എന്നിവയാണ് മത്സരയിനങ്ങൾ. കഥ, കവിത, ലേഖനം എന്നിവ മലയാളത്തിലായിരിക്കണം. രചനകൾ ലഭിക്കേണ്ട അവസാന തീയതി 2024 ഏപ്രിൽ 30 ആണ്. രചനകൾ പേര്, ഫോൺ നമ്പർ, വിലാസം എന്നിവ സഹിതം 9633573397 എന്ന വാട്‌സ്‌ആപ്പ് നമ്പറിലേക്ക് അയക്കുക. കൂടുതൽ വിവരങ്ങൾക്ക് : 8590543959.

Tags:    
News Summary - Malayalam University Gender Justice Forum: Invites submissions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT