തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിെൻറ അനുഭവങ്ങൾ സമാഹരിച്ച 'നിറക്കൂട്ടുകളില്ലാതെ'എന്ന പുസ്തകം നടൻ മമ്മൂട്ടി പ്രകാശനംചെയ്തു. തെൻറ ഫേസ്ബുക് പേജിലൂടെയാണ് അദ്ദേഹം പുസ്തകം പരിചയപ്പെടുത്തിയത്. 50ലധികം സിനിമകൾ ഡെന്നിസ് ജോസഫിെൻറതായി പുറത്തുവന്നിട്ടുണ്ട്. നിറക്കൂട്ട് ആയിരുന്നു ആദ്യമായി കഥയും തിരക്കഥയും എഴുതിയ ചിത്രം.
മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളായ ന്യൂഡൽഹി, കോട്ടയം കുഞ്ഞച്ചൻ, ഇന്ദ്രജാലം, രാജാവിെൻറ മകൻ, ആകാശദൂത് തുടങ്ങിയവ ഡെന്നീസ് ജോസഫിെൻറ തൂലികയിൽ പിറന്നതാണ്. മമ്മൂട്ടിയേയും മോഹൻലാലിനേയും താരങ്ങളാക്കിയതിൽ അദ്ദേഹത്തിെൻറ സിനിമകൾ വഹിച്ച പങ്ക് വലുതാണ്. സംവിധായകരായ ജോഷി, തമ്പി കണ്ണന്താനം, ടി.എസ്. സുരേഷ്ബാബു തുടങ്ങിയവരോടൊപ്പമുള്ള അദ്ദേഹത്തിെൻറ ഹിറ്റ് കോമ്പിനേഷൻ ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്.
മനു അങ്കിൾ എന്ന സിനിമ എഴുതി സംവിധാനം ചെയ്ത ഡെന്നീസ് ജോസഫിന് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ജോഷി മാത്യം സംവിധാനം ചെയ്ത പത്താം നിലയിലെ തീവണ്ടി നിരൂപക പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്. 2013ൽ പുറത്തിറങ്ങിയ ഗീതാഞ്ജലിയാണ് അവസാനം പുറത്തിറങ്ങിയ സിനിമ. അടുത്ത കാലത്ത് ഒരു ടെലിവിഷൻ ചാനലിലൂടെ അദ്ദേഹം നടത്തിയ അനുഭവ വിവരണം ക്രോഡീകരിച്ചാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. മാതൃഭൂമി ബുക്സാണ് പുസ്തകത്തിെൻറ പ്രസാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.