കോഴിക്കോട്: ആവശ്യമുള്ള പുസ്തകങ്ങൾ തിരഞ്ഞ് ഇനി െെലബ്രറികൾ കയറിയിറങ്ങേണ്ട. വായിക്കാൻ ആഗ്രഹിക്കുന്ന പുസ്തകങ്ങൾ എവിടെനിന്ന് വേണമെങ്കിലും കണ്ടെത്താനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് മാനാഞ്ചിറയിലെ സ്റ്റേറ്റ് പബ്ലിക് െെലബ്രറി ആൻഡ് റിസർച് സെൻറർ.
െെലബ്രറി ഓട്ടോമേഷനിലൂടെ എവിടെനിന്നും പുസ്തകം തിരയാനും അവയെക്കുറിച്ച് അറിയാനും സാധിക്കും. ആധുനികവത്കരണത്തിെൻറ ഭാഗമായുള്ള സജ്ജീകരണങ്ങളാണ് െെലബ്രറിയിൽ പുരോഗമിക്കുന്നത്. ഏതൊക്കെ പുസ്തകങ്ങൾ ലഭ്യമാണ്, പുസ്തകങ്ങളുടെ എണ്ണം, പ്രസിദ്ധീകരിച്ച വർഷം തുടങ്ങി സമഗ്രവിവരങ്ങളും ഡിജിറ്റലായി https://publiclibrarykozhikode.com/ എന്ന ലൈബ്രറി വെബ്സൈറ്റിൽ ലഭ്യമാവും.
ആവശ്യമുള്ള പുസ്തകങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കിയശേഷം െെലബ്രറിയിലെത്തി ഇവയെടുക്കാം. ലൈബ്രറിയിൽ അംഗത്വമുള്ളവർക്ക് വീട്ടിൽ ഇരുന്ന് പുസ്തകങ്ങൾ ബുക്ക് ചെയ്യാനും അംഗത്വം പുതുക്കാനുമെല്ലാം സാധിക്കും. ജില്ല ലൈബ്രറി കൗൺസിലിെൻറ കീഴിലുള്ള ജില്ല സെൻട്രൽ ലൈബ്രറിയും കോഴിക്കോട് പബ്ലിക് ലൈബ്രറിയും 2017ലാണ് സ്റ്റേറ്റ് െെലബ്രറി കൗൺസിൽ ഏറ്റെടുത്തത്.
പിന്നീടിത് 2019ൽ സ്റ്റേറ്റ് പബ്ലിക് ലൈബ്രറിയായി ഉയർത്തുകയായിരുന്നു. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിെൻറ ഫണ്ടിൽനിന്നാണ് നവീകരണ പ്രവർത്തനങ്ങൾക്ക് തുക അനുവദിച്ചത്. 2019ൽതന്നെ ആരംഭിച്ച നവീകരണപ്രവൃത്തി ഘട്ടംഘട്ടമായി മുന്നേറുകയാണ്. ലൈബ്രറി കെട്ടിടത്തിന് താഴെയായി പൊതുജനങ്ങൾക്ക് പത്രങ്ങളും മാഗസിനും വായിക്കാനുള്ള സൗകര്യവുമുണ്ട്. രണ്ടാം നിലയിൽ പുസ്തക ഇടപാടുകളും മൂന്നാംനിലയിൽ റഫറൻസ് സൗകര്യവുമുണ്ട്. െെലബ്രറി പൂർണമായും ഡിജിറ്റലാക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.
ഡിജിറ്റൽ സംവിധാനം െെലബ്രറിയുടെ മുഖ്യകവാടത്തിനരികിലായാണ് ഒരുങ്ങുക. ഇതിനായി 25 കമ്പ്യൂട്ടറുകൾ ഇവിടെ എത്തിച്ചിട്ടുണ്ട്. ഗവേഷണ രേഖകൾ, മലബാറുമായി ബന്ധപ്പെട്ട രേഖകൾ എന്നിവക്ക് കൂടുതൽ ഊന്നൽനൽകും. പൊതുജനങ്ങൾക്കായി െെവ െെഫ സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിലവിൽ ഏതാണ്ട് 80,000 പുസ്തകങ്ങളാണ് ഇവിടെയുള്ളത്. ഹിന്ദി റഫറൽ പുസ്തകങ്ങൾ ഏഴായിരത്തോളം വരും. 1947 മുതലുള്ള സർക്കാർ ഗസറ്റുകളുടെ വിപുലശേഖരമുണ്ട്. പല ഭാഗങ്ങളിൽനിന്നായി നിരവധിയാളുകളാണ് ദിവസവും െെലബ്രറിയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.