ലണ്ടൻ: 2020ലെ അന്താരാഷ്ട്ര ബുക്കർ പ്രൈസ് പുരസ്കാരം ഡച്ച് എഴുത്തുകാരി മരികെ ലൂക്കാസ് റിജ്നവീൽഡിന്. വിവിധ ലോക ഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത് ബ്രിട്ടനിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾക്കാണ് അന്താരാഷ്ട്ര ബുക്കർ പ്രൈസ് പുരസ്കാരം നൽകുന്നത്.
29കാരിയായ മരികെ ലൂക്കാസിെൻറ 'ഡിസ്കംഫർട്ട് ഓഫ് ഈവനിങ്'നോവലാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. ബുക്കർ പ്രൈസിെൻറ ചരിത്രത്തിൽ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവാണ് ലൂക്ക.
ഡച്ച് ഭാഷയിൽ എഴുതിയ നോവൽ മൈക്ക്ൾ ഹച്ചിസണാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. 50,000 യൂറോയുടെ പുരസ്കാര തുക ഇരുവർക്കും തുല്യമായി പങ്കുവെക്കും. കുട്ടിക്കാലത്തെ ക്ലേശങ്ങൾ വിവരിക്കുന്ന 'ഡിസ്കംഫർട്ട് ഓഫ് ഈവനിങ്' 2018ൽ നെതർലൻഡിൽ ബെസ്റ്റ് സെല്ലറായിരുന്നു.
ഒമാനി എഴുത്തുകാരി ജോഖ അൽ ഹാരിസിയുടെ 'സെലസ്റ്റിയൽ ബോഡീസ്', പോളണ്ടിൽനിന്നുള്ള ഒാൾഗ തൊകാർസുകിെൻറ 'ൈഫ്ലറ്റ്സ്', ഇസ്രായേലിൽനിന്നുള്ള ഡേവിഡ് ഗ്രോസ്മാെൻറ 'എ ഹോർസ് വാക്സ് ഇൻ ടു ബാർ', കൊറിയൻ എഴുത്തുകാരൻ ഹാങ് കാങിെൻറ 'ദി വെജിറ്റേറിയൻ' തുടങ്ങിയ നോവലുകളാണ് കഴിഞ്ഞ വർഷങ്ങളിൽ അന്താരാഷ്ട്ര ബുക്കർ പുരസ്കാരം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.