ലളിതമായി വിവാഹം നടന്നു എന്ന് പോസ്റ്റിടുകയും അത് വാർത്തയാകുകയുമാണ് കേരളത്തിന്റെ ഒരു ദുരന്തമെന്ന് സാഹിത്യകാരൻ എൻ.എസ്. മാധവൻ. സി.പി.എം നേതാവും വാമനപുരം എം.എൽ.എയുമായ ഡി.കെ. മുരളിയുടെയും ആർ. മായയുടെയും മകൻ ബാലമുരളിയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഇതെകുറിച്ച് എം.എൽ.എ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിങ്ങനെ:
ബഹുമാന്യരേ, പ്രിയരേ,
ഞങ്ങളുടെ കുട്ടികൾ ബാലമുരളിയും അനുപമയും വിവാഹിതരായി. മുൻപ് സൂചിപ്പിച്ചതുപോലെ ഇരുവരുടെയും കുടുംബാംഗങ്ങൾ ഒത്തുകൂടിയ സദസ്സിൽവച്ച് ലളിതമായി വിവാഹം നടന്നു. ഈ സന്ദർഭത്തിൽ ഞങ്ങളുടെ തീരുമാനത്തെ പിന്തുണച്ച് സ്നേഹം പകർന്നവർക്കും, നവമാധ്യമങ്ങൾ വഴിയും നേരിട്ടും മനസ്സുകൊണ്ടും ആശീർവാദവും ആശംസകളും നേർന്നവർക്കും, എല്ലാവർക്കും മനസ്സുനിറഞ്ഞ നന്ദി രേഖപെടുത്തുന്നു.
ഡി.കെ. മുരളി. എം. എൽ. എ, ആർ. മായ.
ഈ കുറിപ്പിന്റെ അടിസ്ഥാനത്തിൽ ഈ ലളിത വിവാഹം വാർത്തയായിരുന്നു. ഇൗ പ്രവണതക്കെതിരെയാണ് സാമൂഹിക വിമർശകൻ കൂടിയായ എൻ.എസ്. മാധവൻ ട്വീറ്റ് ചെയ്തതത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.