ആറാട്ടുപുഴ: പോരാട്ട സ്മൃതികളുറങ്ങുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കല്ലിശ്ശേരിൽ തറവാട് ചരിത്രസ്മാരകമായി മാറുന്നതും കാത്ത് ജന്മനാട്. ഹിന്ദുമതത്തിലെ ജാതീയ അനാചാരങ്ങൾക്കെതിരെ പോരാടുകയും തിരുവിതാംകൂറിലെ ആദ്യകർഷക തൊഴിലാളി സമരത്തിന് ഉജ്ജ്വല നേതൃത്വം നൽകുകയും ചെയ്ത നവോത്ഥാന നായകെൻറ സ്മാരകത്തിന് കാത്തിരിക്കുകയാണ് ഗ്രാമം. കഴിഞ്ഞ സർക്കാറിെൻറ ബജറ്റിൽ ഒരുകോടി രൂപ നീക്കിവെച്ചതാണ് നാട്ടുകാരുടെ ആഗ്രഹം സഫലമാകുമെന്ന പ്രതീക്ഷ നൽകുന്നത്.
ശബരിമല വിവാദം കത്തിനിന്നപ്പോഴാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരെ കേരളം കൂടുതൽ ചർച്ച ചെയ്തത്. ഗുരുദേവെൻറ ജനനത്തിന് 31 വര്‍ഷം മുമ്പായിരുന്നു ജനനം.
1888ൽ ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തുന്നതിന് വർഷങ്ങൾക്കുമുമ്പ് അവർണ ജനതക്കായി മംഗലം ഇടക്കാട് ജ്ഞാനേശ്വരം ക്ഷേത്രം സ്ഥാപിച്ചതടക്കം നവോത്ഥാന പ്രവർത്തനങ്ങൾക്ക് വേലായുധപ്പണിക്കർ നേതൃത്വം നൽകി. 1866ല്‍ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച് വേലായുധപ്പണിക്കര്‍ നടത്തിയ പണിമുടക്കാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യത്തെ കര്‍ഷക തൊഴിലാളി സമരം. ഏത്താപ്പുസമരം, അച്ചിപ്പുടവ സമരം, മൂക്കുത്തി വിളംബരം തുടങ്ങിയവയും പോരാട്ടങ്ങളുടെ പട്ടികയിലുണ്ട്. ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് 18ാം വാർഡിൽ മംഗലത്താണ് കല്ലിേശ്ശരി തറവാട്. രണ്ടു നൂറ്റാണ്ടോളം പഴക്കമുള്ള തറവാടിെൻറ വലിയൊരുഭാഗം സംരക്ഷണമില്ലാതെ ജീർണിച്ചതോടെ പൊളിച്ചുമാറ്റിയിരുന്നു.
അറപ്പുരയും പൂമുഖവും പടിപ്പുര വാതിലുമടക്കമുള്ള ഓട് മേഞ്ഞ വാസ്തുശിൽപ ചാരുതയാർന്ന രണ്ട് കെട്ടിടങ്ങളാണ് തറവാട്ടിൽ അവശേഷിക്കുന്നത്. ഇതിനൊപ്പം ഒന്നേകാൽ ഏക്കർ ഭൂമിയാണുള്ളത്.
വേലായുധപ്പണിക്കർക്ക് ഉചിത സ്മാരകമുണ്ടാക്കണമെന്ന് ആവശ്യമുയർന്നതോടെയാണ് കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ആദ്യപടിയായി ഒരുകോടി രൂപ നീക്കിവെച്ചത്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അന്നത്തെ സാംസ്കാരികമന്ത്രി എം.എ. ബേബി തറവാട് സന്ദർശിച്ചിരുന്നു. അവകാശികൾ തറവാട് വിട്ടുനൽകിയാൽ സ്മാരകം നിർമിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, ഭൂമി വിട്ടുനൽകുന്ന കാര്യത്തിൽ തുടർനടപടികൾ ഉണ്ടായില്ല.
വേലായുധപ്പണിക്കരുടെ മംഗലത്തെ തറവാടും അനുബന്ധിച്ച സ്ഥലവും സർക്കാർ ഏറ്റെടുത്ത് ചരിത്ര പഠനകേന്ദ്രം സ്ഥാപിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അടുത്തിടെ സന്ദർശിച്ച് ഉറപ്പ് നൽകിയതോടെയാണ് വീണ്ടും പ്രതീക്ഷക്ക് ചിറക് മുളച്ചത്.
തറവാടും സ്ഥലവും ഏറ്റെടുക്കുന്ന കാര്യത്തിൽ വേഗത്തിൽ നടപടി കൈക്കൊള്ളാൻ മന്ത്രി നിർദേശിച്ചു. ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മാരകസമിതിയുടെ നേതൃത്വത്തിൽ മംഗലം ഇടക്കാട് ജ്ഞാനേശ്വര ക്ഷേത്ര വളപ്പിൽ അദ്ദേഹത്തിെൻറ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. വേലായുധപ്പണിക്കരുടെ ഇതിഹാസതുല്യമായ ജീവിതത്തിെൻറ ദൃശ്യാവിഷ്കാരമാണ് വിനയൻ പ്രഖ്യാപിച്ച 'പത്തൊമ്പതാം നൂറ്റാണ്ട്' ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.