‘എൻ്റെ വീട്ടിലേക്ക് വരൂ,എന്നെയും അറിയൂ’ ദേശീയ കാമ്പയിൻ്റെ ഭാഗമായുള്ള സ്നേഹസംഗമം കവി പി കെ ഗോപി ഉദ്ഘാടനം ചെയ്യുന്നു

‘എ​െൻറ വീട്ടിലേക്ക് വരൂ, എന്നെ അറിയൂ’; വെള്ളയിൽ മെസേജ് ചാരിറ്റബിൾ ട്രസ്റ്റ് കൺവൻഷൻ നടത്തി

കോഴിക്കോട് : ദേശീയ തലത്തിൽ ശബ്‌നം ഹാഷ്മി നേതൃത്വം നൽകുന്ന ‘മേരെ ഖർ ആകേ തോ ദേഖോ’ യുടെ ഭാഗമായി വർഗീയതയ്ക്കും വെറുപ്പി​െൻറ രാഷ്ട്രീയത്തിനും എതിരെയുള്ള പ്രചാരണപരിപാടിയുടെ ഭാഗമായി വെള്ളയിൽ മെസേജ് ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു. പ്രശസ്ത കവി പി.കെ. ഗോപി ഗാനശകലങ്ങൾ കോർത്തിണക്കിയ പ്രഭാഷണം നടത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

മെസേജ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ സഫിയ അലി അധ്യക്ഷത വഹിച്ചു. കവി റുക്സാന കക്കോടി, കാമ്പയിൻ സംസ്ഥാന സമിതി അംഗം കവി ആരിഫ അബ്ദുൾ ഗഫൂർ, മലപ്പുറം ജില്ല കൺവീനർ കരീം മേച്ചേരി തിരൂർ, മെസേജ് ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ പി.സി. ബഷീർ, സാമൂഹ്യ പ്രവർത്തകൻ എ.എം. അബൂബക്കർ എന്നിവർ പ്രസംഗിച്ചു. നസീമ, തൗഫീദ് , അസ്ബറ അൻവർ എന്നിവർ മത സൗഹാർദ്ദ ഗാനങ്ങൾ അവതരിപ്പിച്ചു. ‘എ​െൻറ വീട്ടിലേക്ക് വരൂ, എന്നെയും അറിയൂ’ ദേശീയ കാമ്പയി​െൻറ കേരള ചാപ്റ്റർ സംസ്ഥാന സമിതി അംഗം അസ്ബറ അൻവർ സ്വാഗതവും ദർശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോൺസൺ നന്ദിയും പറഞ്ഞു.

Tags:    
News Summary - Message Charitable Trust Convention held at Vellayil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.