അഞ്ച് കഥകൾ

ചി​ന്താ​വി​ഷ്ട

ക​ല്ലും മ​ണ്ണും മ​ര​ക്ക​മ്പു​ക​ളും ക​റ​ക്കി ക​ലി​തു​ള്ളി മ​ല​യി​ടി​ച്ചു വ​ന്ന പെ​രു​വെ​ള്ളം അ​വ​ളോ​ടു ചോ​ദി​ച്ചു:

‘ഞാ​ൻ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യി​ലി​രി​ക്കാ​ൻ നി​ന​ക്കി​പ്പോ​ഴും പേ​ടി​യി​ല്ലേ​?’

മ​ണ്ണി​ന​ടി​യി​ല​ക​പ്പെ​ട്ട സ്വ​പ്ന​ങ്ങ​ള​ത്ര​യും കാ​ട്ടു​വ​ള്ളി​യു​ടെ പൂ​ക്ക​ളാ​യി വി​ള​റി​യ പു​ഞ്ചി​രി​യോ​ടെ കാ​റ്റി​ലാ​ടു​ന്ന​തു മാ​ത്രം നോ​ക്കി​യി​രു​ന്ന പെ​ൺ​കു​ട്ടി അ​തു കേ​ട്ട​തേ​യി​ല്ല. പൂ​ക്ക​ളെ നോ​ക്കി​യി​രു​ന്ന നി​ർ​വി​കാ​ര​മാ​യ ആ ​ക​ണ്ണു​ക​ൾ കാ​റ്റി​നോ​ടു മ​ന്ത്രി​ക്കു​ന്ന​തു പോ​ലെ...നീ​യ​തു വീ​ഴ്ത്ത​രു​തേ.

പ്ര​തി(​മ)

എ​ല്ലി​ൻ​കൂ​ടി​നോ​ടൊ​ട്ടി​ക്കി​ട​ന്ന വ​യ​റി​ന്റെ ആ​ള​ൽ വ​ക​വെ​ക്കാ​തെ ചു​മ​ലി​ലെ തു​ള​വീ​ണ വ​ലി​യ ചാ​ക്കി​ലേ​ക്ക് വ​ഴി​വ​ക്കി​ലെ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ പെ​റു​ക്കി​യി​ടു​ന്ന​തി​നി​ട​യി​ലാ​ണ് വൃ​ദ്ധ​ൻ അ​തു ക​ണ്ട​ത്. വേ​ച്ചു​വേ​ച്ചു നീ​ങ്ങി​യ കാ​ലു​ക​ൾ, പൊ​ട്ടി​ക്കി​ട​ന്ന വ​ലി​യ പ്ര​തി​മ​യു​ടെ ദ്ര​വി​ച്ച ലോ​ഹ​ക്ക​ഷ​ണ​ങ്ങ​ൾ ചാ​ക്കി​ലേ​ക്കി​ട്ടു​കൊ​ണ്ടി​രി​ക്കെ, കു​തി​ച്ചെ​ത്തി​യ രാ​ജ​ഭ​ട​ന്മാ​ർ അ​യാ​ളെ തൂ​ക്കി​യെ​ടു​ത്ത് വ​ണ്ടി​യി​ലേ​ക്കി​ട്ടു പ​ല്ലു​ക​ടി​ച്ചു പ​റ​ഞ്ഞു കൊ​ണ്ടി​രു​ന്നു:

‘പ്ര​തി​മ​യെ അ​പ​മാ​നി​ച്ച രാ​ജ്യ​ദ്രോ​ഹി!’

തോ​ലു​റ

‘എ​ന്റെ വാ​യ്ത്ത​ല നി​ന്റെ ക​ഴു​ത്തി​ലേ​ക്ക് ആ​ഴ്ന്നി​റ​ങ്ങി​യ​ത് നി​ന്നോ​ടു​ള്ള സ്നേ​ഹ​ക്കൂ​ടു​ത​ൽ കൊ​ണ്ടാ​ണെ​ന്ന് നീ ​ഇ​പ്പോ​ഴെ​ങ്കി​ലും തി​രി​ച്ച​റി​ഞ്ഞ​ല്ലോ.’

പ​രി​ഭ​വം ന​ടി​ച്ച് വാ​ൾ തോ​ലു​റ​യോ​ടു പ​റ​ഞ്ഞു.

‘പ്രി​യ​നേ, കേ​വ​ലം ഒ​രു നാ​ൽ​ക്കാ​ലി മാ​ത്ര​മാ​യി​രു​ന്ന ഞാ​ൻ നി​ന്റെ കാ​രു​ണ്യംകൊ​ണ്ട് പ്രാ​ണ​ൻ വെ​ടി​ഞ്ഞ​പ്പോ​ഴാ​ണ് ആ ​സ്നേ​ഹ​ത്തി​ന്റെ ആ​ഴ​മ​റി​ഞ്ഞ​ത്. എ​ന്റെ ഉ​ട​ലി​നെ പൊ​തി​ഞ്ഞി​രു​ന്ന ഈ ​ച​ർ​മംകൊ​ണ്ടി​പ്പോ​ൾ എ​നി​ക്കു നി​ന്നെ പു​ത​പ്പി​ക്കാ​നാ​യ​ല്ലോ. യു​ഗ​ങ്ങ​ളോ​ളം നാം ​പി​രി​യാ​തി​രി​ക്ക​ട്ടെ.’ തോ​ലു​റ ധ​ന്യ​യാ​യി.

പു​ഴു

കാ​ഴ്ച​ക​ളു​ടെ ന​ടു​ക്ക​ത്തോ​ടെ ദു​ർ​ബ​ല​മാ​യി താ​ഴ്ന്നു പ​റ​ക്കു​ക​യാ​യി​രു​ന്നു ശ​ല​ഭം. ഒ​ന്നോ ര​ണ്ടോ ദി​ന​ങ്ങ​ൾ മാ​ത്ര​മേ ഇ​നി​യു​ള്ളൂ. അ​പ്പോ​ഴാ​ണ് ഉ​ട​ൽ, മി​ന്ന​ലി​ന്റെ വി​റ​യ​ലോ​ടെ അ​തോ​ർ​ത്ത​ത്: ഇ​തു​വ​രെ ഒ​രു മാ​ത്ര​യെ​ങ്കി​ലും ഉ​റ​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല​ല്ലോ! മ​ഴ​വി​ൽ ച​ന്ത​മാ​ർ​ന്ന​വ​ളെ​ന്ന വാ​ഴ്ത്തു​പാ​ട്ടു​ക​ളെ അ​വ​ൾ ഇ​പ്പോ​ൾ എ​ന്തു​കൊ​ണ്ടോ വെ​റു​ത്തു​പോ​യി. കാ​ഴ്ച​ക​ളും നാ​ദ​ങ്ങ​ളു​മി​ല്ലാ​ത്ത പ്യൂ​പ്പ​ക്കു​ള്ളി​ലെ ആ ​പു​ഴു​വാ​കാ​നി​നി എ​ന്തുവ​ഴി?

പ​ട്ടം

പി​ന്നി​യ പാ​വാ​ട നൂ​ലു​ക​ൾ കൊ​ണ്ടു​ണ്ടാ​ക്കി​യ നൂ​ലി​ന​റ്റ​ത്ത് തൂ​ങ്ങി​ക്കി​ട​ന്ന പ​ട്ട​ത്തോ​ട് പ​രാ​തി പ​റ​യു​ക​യാ​യി​രു​ന്നു അ​വ​ൾ. കാ​റ്റി​ന്റെ ക​നി​വി​ൽ പ​റ​ന്ന പ​ട്ട​ത്തെ മു​റി​വു​ക​ൾ വ​ടു​കെ​ട്ടി​യ ഒ​റ്റ​ക്ക​ണ്ണു​കൊ​ണ്ട് വേ​ദ​ന​മ​റ​ന്ന് നോ​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി​യ​പ്പോ​ൾ. പെ​ട്ടെ​ന്നാ​ണ് കേ​ൾ​വി​യി​ല്ലാ​താ​ക്കും വി​ധം ആ​ശു​പ​ത്രി​ക്കെ​ട്ടി​ട​ത്തി​ലേ​ക്ക് ഇ​ടി​യും മി​ന്ന​ലും ഒ​ന്നി​ച്ചു പ​തി​ച്ച​ത്. സ്ഫോ​ട​ന​ത്തി​ൽ, ചോ​ര പു​ര​ണ്ട മ​ണ്ണി​ലേ​ക്ക് വീ​ഴു​ന്നേ​രം, മ​ങ്ങി​ത്തു​ട​ങ്ങി​യ ഒ​റ്റ​ക്ക​ണ്ണി​ലെ ഇ​ത്തി​രി വെ​ട്ട​ത്തി​ൽ അ​വ​ൾ മു​ക​ളി​ലേ​ക്കു നോ​ക്കി. പ​ട്ട​വും ആ​കാ​ശ​വും അ​വി​ടെ​യി​ല്ലാ​യി​രു​ന്നു.

Tags:    
News Summary - Mini Stories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.