എം.കെ. സാനു, എം. ലീലാവതി

ഡോ. കൽപറ്റ ബാലകൃഷ്ണൻ സ്മൃതി പുരസ്കാരം എം.കെ. സാനുവിനും എം. ലീലാവതിക്കും

തൃശൂർ: സാഹിത്യ നിരൂപകനും നോവലിസ്റ്റും തിരക്കഥാകൃത്തും കവിയും വിവർത്തകനും കോളജ് അധ്യാപകനുമായിരുന്ന ഡോ. കൽപറ്റ ബാലകൃഷ്ണന്‍റെ സ്മരണക്ക് ഏർപ്പെടുത്തിയ സ്മൃതി പുരസ്കാരത്തിന് എം.കെ. സാനു, എം. ലീലാവതി എന്നിവർ അർഹരായി.

25,000 രൂപയും ശില്പവും പ്രശസ്തിപത്രവും പൊന്നാടയും ചേർന്നതാണ് പുരസ്കാരം. ഡോ. പി.വി. കൃഷ്ണൻനായർ ചെയർമാനും പ്രഫ.എം. തോമസ് മാത്യൂ , ഡോ. കെ. സരസ്വതി, കെ. ഉണ്ണികൃഷ്ണൻ, ഡോ. വി. സി. സുപ്രിയ എന്നിവർ അംഗങ്ങളുമായ സമിതിയാണ്​ പുരസ്​കാര ജേതാക്കളെ തെരഞ്ഞെടുത്തത്​. പുരസ്കാരം ഡിസംബർ രണ്ടിന് തൃശൂരിൽ കേരള സാഹിത്യ അക്കാദമി ഹാളിൽ നടത്തുന്ന അനുസ്മരണ സമ്മേളനത്തിൽ സമർപ്പിക്കും.

Tags:    
News Summary - mk sanu and m leelavathi won award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.