ജെ.സി.ബി പുരസ്ക്കാരത്തിന് വേണ്ടി തെരഞ്ഞടുക്കപ്പെട്ട 10 പുസ്തകങ്ങളിൽ മീശയും

കോഴിക്കോട്: ജെ.സി.ബി. സമ്മാനത്തിനുവേണ്ടി ഷോർട് ലിസ്റ്റ് ചെയ്ത പുസ്തകങ്ങളിൽ മലയാളത്തിൽ നിന്നുള്ള മീശയും. പുരസ്ക്കാരത്തിനുവേണ്ടി തെരഞ്ഞെടുത്ത പത്ത് പുസ്തകങ്ങളിലൊന്നാണ് എസ്. ഹരീഷ് എഴുതിയ മീശ എന്ന നോവൽ. കേരളത്തിൽ ഏറെ വിവാദമായ പുസ്തകമാണ് മീശ. ജയശ്രീയാണ് മീശ ഇംഗ്ളീഷിലേക്ക് മൊഴി മാറ്റിയത്.

ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ പുരസ്‌കാരത്തുകയുള്ള സാഹിത്യസമ്മാനമാണ് ജെ.സി.ബി സമ്മാനം. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. ബെന്യാമിന്‍റെ 'മുല്ലപ്പൂനിറമുള്ള പകലുകള്‍' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ 'ജാസ്മിന്‍ ഡെയ്സി'നാണ് സമ്മാനം ലഭിച്ചിട്ടുണ്ട്. ജെ.സി.ബി. ലിറ്റററി ഫൗണ്ടേഷനാണ് പുരസ്ക്കാരം ഏർപ്പെടുത്തിയിട്ടുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.