കൂറുമാറിയ നടി ഭാമയെ യൂദാസിനോട് ഉപമിച്ച് എൻ.എസ് മാധവൻ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടിക്ക് എതിരായി കൂറുമാറിയ ഭാമയെ യൂദാസിനോട് ഉപമിച്ച് എൻ.എസ് മാധവൻ. യൂദാസിന്‍റെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തുകൊണ്ട് 'ഈ പടത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം' എന്നാണ് എന്‍.എസ് മാധവന്‍ കുറിച്ചത്. നടി ഭാമയും സിദ്ദീഖും കൂറുമാറിയതില്‍ പ്രതിഷേധിച്ചും നടിക്ക് പിന്തുണ പ്രഖ്യാപിച്ചും പ്രമുഖരായ പലരും രംഗത്തെത്തിയിരുന്നു.

ബൈബിളില്‍ യേശുവിനെ മുപ്പത് വെള്ളിക്കാശിന് ഒറ്റുകൊടുത്ത യേശുവിന്‍റെ അടുത്ത അനുയായിയാണ് യൂദാസ്. ഭാമയെയും സിദ്ദീഖിനെയും കൂടാതെ ബിന്ദു പണിക്കര്‍, ഇടവേളബാബു എന്നിവരും കേസില്‍ കൂറുമാറിയിരുന്നു.

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗ് വീണ്ടും ട്രെന്‍റിങ് ആയിരിക്കുകയാണ്. സഹപ്രവര്‍ത്തകയോട് എങ്ങനെയാണ് വഞ്ചന നടത്താന്‍ കഴിയുന്നതെന്നാണ് രമ്യ നമ്പീശന്‍ ചോദിച്ചത്. രേവതി, റിമ കല്ലിങ്കല്‍, ആഷിഖ് അബു, സയനോര തുടങ്ങിയവരെല്ലാം നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.