എൻ.എ. സുലൈമാൻ പുരസ്‌കാരസമർപ്പണം വ്യാഴാഴ്ച

കാസർകോട് : തളങ്കര മുഹമ്മദ് റഫി കൽച്ചറൽ സെന്റർ കലാ സാംസ്കാരിക മേഖലയിൽ നൽകി വരുന്ന എൻ.എ. സുലൈമാൻ പുരസ്‌കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പത്ര പ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടിക്ക് സമർപ്പിയ്ക്കും. പ്രശസ്‌തി പത്രവും, ആദര ഫലകവും പതിനായിരം രൂപയും അടങ്ങിയതാണ് അവാർഡ്. പുലിക്കുന്ന് ജില്ല ലൈബ്രറി ഹാളിൽ എ.കെ.എം. അഷ്‌റഫ് എം എൽ.എ ഉദ്‌ഘാടനം നിർവഹിക്കും.

പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ എ.പി. കുഞ്ഞാമു., ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൻ, നഗരസഭ ചെയർമാൻ വി.എം. മുനീർ, എഴുത്തുകാരൻ സുറാബ് തുടങ്ങിയവർ സംസാരിക്കും. റാഫിമഹൽ പ്രസിഡൻറ് പി.എസ്. ഹമീദ് അധ്യക്ഷത വഹിക്കും.

Tags:    
News Summary - NA Sulaiman award presentation on Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 07:39 GMT
access_time 2025-01-05 07:34 GMT