കാസര്‍കോട്: വിവാഹ സല്‍ക്കാര ചടങ്ങില്‍ തങ്ങളുടെ പുസ്തകങ്ങള്‍ പ്രകാശിതമാക്കി നവദമ്പതികള്‍. തളങ്കര ബാങ്കോട്ടെ പി.എ. അബ്ദുല്ലയുടെയും കുഞ്ഞിബിയുടെയും മകന് ഹാരിസ് അബൂബക്കറിന്റെയും മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലെ ഇക്ബാല്‍ മേനത്തിന്റെയും ആയിഷയുടെയും മകള്‍ നിസ്വയുടേയും വിവാഹത്തോടനുബന്ധിച്ചാണ് ഇരുവരും എഴുതിയ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം നടന്നത്. ഹാരിസ് അബൂബക്കര്‍ എഴുതിയ 'ദി ഹ്യൂമണ്‍ പ്രണര്' എന്ന പുസ്തകവും നിസ്വ എഴുതിയ 'ബി ലവ്ഡ്' എന്ന പുസ്തകവുമാണ് പ്രകാശിതമായത്.
കൊച്ചി എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥന് യൂസഫിന് കൈമാറി ഹൈദ്രോസ് തങ്ങളും ഗായകന് യു.എ ബഷീറിന് കൈമാറി നടന് വിനോദ് കെടാമംഗലവുമാണ് പ്രകാശനം നിര്‍വഹിച്ചത്. യഹ്യ തളങ്കര അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അസ്ലം കൊച്ചി ആമുഖപ്രഭാഷണം നടത്തി. ചടങ്ങില്‍ പി.എ. അബ്ദുല്ല, പി.എ. മഹമൂദ്, ഇക്ബാല്‍ മേനത്ത്, രോമാഞ്ചം ഫെയിം അനന്തരാമന്, മാംഗോ റേഡിയോ ജോക്കി വീരു, ഗായകന് താഹ തിരൂരങ്ങാടി, ഇന്‍ഡിഗോ എയര്‍ലൈന്‍ ക്യാപ്റ്റന്മാരായ ജീത്ത്, ആനന്ദ്, ഡോ. സാംമ്രിത്ത്, കവി പി.എസ്. ഹമീദ്, കാസര്‍കോട് സാഹിത്യവേദി സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, അഡ്വ. രാധാകൃഷ്ണന് പെരുമ്പള, അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്മാന്, ഡോ. എ.എ. അബ്ദുല്‍ സത്താര്‍, അഷ്റഫലി ചേരങ്കൈ, തംജീദ്, മുജീബ് അഹ്മദ്, യു.കെ. യൂസഫ്, ഷിഫാനി മുജീബ്, മുസ്തഫ നെല്ലിക്കുന്ന്, കെ. ഉസ്മാന് മൗലവി എന്നിവര്‍ സംസാരിച്ചു. ടി.എ ഷാഫി സ്വാഗതവും എം.എം. അഹമദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.