‘നിലാവ് പുതച്ച സിംഫണി’ പുസ്തക പ്രകാശനം

തിരുവനന്തപുരം: യുവകഥാകൃത്തും അധ്യാപകനുമായ അമീർ കണ്ടലിന്റെ കഥാസമാഹാരം 'നിലാവ് പുതച്ച സിംഫണി ' യുടെ പ്രകാശനം നടന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ കെ.വി.മോഹൻകുമാർ സാഹിത്യകാരൻ ശ്രീകണ്ഠൻ കരിക്കകത്തിന് പുസ്തകത്തിൻ്റെ കോപ്പി നൽകി പ്രകാശനം നിർവ്വഹിച്ചു.


അഷ്‍കർ കബീർ പുസ്തകം പരിചയപ്പെടുത്തി. അവതാരിക എഴുതിയ വിനു എബ്രഹാം, കവറൊരുക്കിയ മുഖ്താർ ഉദരംപൊയിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തനിമ കലാസാഹിത്യവേദി ജില്ല സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ സ്വാഗതം ആശംസിച്ചു.


കാര്യവട്ടം ശ്രീകണ്ഠൻ നായർ, കണിയാപുരം സൈനുദീൻ, വിനീതവിജയൻ, സിദ്ധിഖ് സുബൈർ, ഷഫീന സൈത്തൂൻ, ചാന്നാങ്കര ജയപ്രകാശ്, ജയൻ പോത്തൻകോട്, ജുബീന ബീഗം, ചാന്നാങ്കര സലിം, വിജയൻ കുഴിത്തുറ, നഹ്ദ തബസും,നിദ ഫാത്തിമ തുടങ്ങിയവർ പ​ങ്കെടുത്തു. പ്രഭാത് ബുക്ക് ഹൗസാണ് പ്രസാധകർ.

Tags:    
News Summary - 'nilavu puthacha Symphony' book launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.