പോള്‍ ആസ്റ്റര്‍

അമേരിക്കൻ സാഹിത്യകാരൻ പോൾ ആസ്റ്റർ അന്തരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സാഹിത്യകാരനും സംവിധായകനുമായ പോള്‍ ആസ്റ്റര്‍(77) അന്തരിച്ചു. ന്യൂയോര്‍ക്കില്‍ വെച്ചാണ് അന്ത്യം. ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

‘ന്യൂയോര്‍ക്ക് ട്രിലജി'യിലൂടെ പ്രശസ്തനായ പോള്‍ ആസ്റ്ററുടെ നോവലുകള്‍ നാല്‍പ്പതോളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മൂണ്‍പ്ലേസ്, ദ മ്യൂസിക് ഓഫ് ചാന്‍സ്, ദ ബുക് ഓഫ് ഇല്യൂഷന്‍സ്, ദ ബ്രൂക്ലിന്‍ ഫോളിസ്, ഇന്‍വിസിബിള്‍, സണ്‍സെറ്റ് പാര്‍ക്ക് തുടങ്ങിയവയാണ് പ്രധാന രചനകള്‍.

1947-ൽ ന്യൂജേഴ്‌സിയിലെ നെവാർക്കിലാണ് ജനിച്ചത്. തൻ്റെ ബേസ്ബോൾ ഹീറോ വില്ലി മെയ്സിൽ നിന്ന് ഒരു ഓട്ടോഗ്രാഫ് ലഭിക്കാതെ വന്നതോടെയാണ് എഴുത്ത് ജീവിതം ആരംഭിച്ചതെന്ന് പോൾ ആസ്റ്റർ ​പറയാറുണ്ടായിരുന്നു. 

Tags:    
News Summary - Novelist and director Paul Astor has passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT