കൊച്ചി: അനുവാദം ചോദിക്കാതെ സ്ഥാനാർഥിയാക്കിയതിന് ബി.ജെ.പിയെ പരിഹസിച്ച് എന്‍.എസ് മാധവന്‍. മാനന്തവാടിയില്‍ ബി.ജെ.പി സ്ഥാനാർഥി ലിസ്റ്റിൽ ഉൾപ്പെടുത്തിയ മണിക്കുട്ടന്‍ സ്ഥാനാർഥിത്വം വേണ്ടെന്ന് പ്രഖ്യാപിച്ച് മുന്നോട്ടു വന്നതിന് പിന്നാലെയാണ് ബി.ജെ.പി നേതൃത്വത്തെ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ പരിഹസിച്ചത്.
സ്ഥാനാര്‍ത്ഥി ലിസ്റ്റ് എല്ലാവരും പരിശോധിക്കുന്നത് നന്നായിരിക്കും എന്നാണ് എന്‍.എസ് മാധവന്‍ ഫേസ്ബുക്കിലെഴുതിയ കുറപ്പിൽ പറയുന്നത്. അനുവാദം ചോദിക്കാതെ മണിക്കുട്ടനെ സ്ഥാനാര്‍ത്ഥിയാക്കിയെന്ന വാര്‍ത്തയുടെ ലിങ്ക് പങ്കുവെച്ചുകൊണ്ടായിരുന്നു എന്‍.എസ് മാധവന്‍റെ പ്രതികരണം.
ബി.ജെ.പി ദേശീയ നേതൃത്വം നിര്‍ദേശിച്ച മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും മണിക്കുട്ടന്‍ പിന്മാറിയിരുന്നു. പണിയ ആദിവാസി സമുദായത്തില്‍ പെട്ടയാളാണ് ഇദ്ദേഹം. ഈ വിഭാഗത്തില്‍ നിന്നുള്ള ആദ്യ എം.ബി.എ കാരന്‍ കൂടിയാണ് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ ടീച്ചിങ് അസിസ്റ്റന്റായ മണിക്കുട്ടന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.