ഓടക്കുഴൽ പുരസ്കാരം കവി പി.എൻ. ഗോപീകൃഷ്ണന്

മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ സ്‍മരണക്ക് ഗുരുവായൂരപ്പൻ ട്രസ്റ്റ് നൽകുന്ന ഓടക്കുഴൽ പുരസ്കാരം കവി പി.എൻ. ഗോപീകൃഷ്ണന്. കവിത മാംസഭോജിയാണ് എന്ന കാവ്യസമാഹാരത്തിനാണ് പുരസ്കാരം. ശിൽപവും പ്രശസ്തിപത്രവും 30,000 രൂപയുമാണ് പുരസ്കാരം.ജീവിക്കുന്ന ദേശത്തിലെ അനുഭവങ്ങളുടെ തീക്ഷ്ണതയെ ഭാഷയുടെ അതിരുകൾ ഭേദിച്ച് ഒപ്പിയെടുക്കുന്ന മാന്ത്രികമായ ആലേഖനങ്ങളാണ് ഗോപീകൃഷ്ണന്റെ കവിതകളെന്ന് പുരസ്കാര കമ്മിറ്റി വിലയിരുത്തി.

ഫെ​ബ്രുവരി രണ്ടിന് എറണാകുളത്തെ മഹാകവി ജി. ഓഡിറ്റോറിയത്തിൽ വെച്ച് ട്രസ്റ്റ് അധ്യക്ഷ ഡോ. എം. ലീലാവതി പുരസ്കാരം സമ്മാനിക്കും. സാഹിത്യ നിരൂപകൻ ഡോ. ഇ.വി. രാമകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. തൃശൂർ സ്വദേശിയായ ഗോപീകൃഷ്ണൻ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർപ്രൈസസിലെ ജീവനക്കാരനാണ്.

Tags:    
News Summary - Odakkuzhal Award to poet P N Gopikrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 07:39 GMT
access_time 2025-01-05 07:34 GMT