തൃശൂർ: ജവഹർലാൽ നെഹ്റു ആരായിരുന്നുവെന്ന് മനസ്സിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നെഹ്റു എഴുതിയ ‘ഇന്ത്യയെ കണ്ടെത്തൽ’ (ഡിസ്കവറി ഓഫ് ഇന്ത്യ) പുസ്തകം വായനദിനത്തിൽ ടി.എൻ. പ്രതാപൻ എം.പി അയച്ചുകൊടുക്കും. നെഹ്റു സ്മാരകത്തിൽനിന്ന് അദ്ദേഹത്തിന്റെ പേര് നീക്കിയത് പോലുള്ള തമസ്കരണങ്ങൾ നടത്തുന്ന മോദി നെഹ്റു ആരായിരുന്നുവെന്ന് ശരിക്കും പഠിച്ചിട്ടില്ലെന്ന തോന്നലിൽ നിന്നാണ് പുസ്തകം കൊറിയർ വഴി അയക്കാൻ തീരുമാനിച്ചതെന്ന് എം.പി പറഞ്ഞു. കൂടുതൽ മനസ്സിലാക്കാൻ നെഹ്റു രചിച്ച ‘ഗ്ലിംപ്സസ് ഓഫ് വേൾഡ് ഹിസ്റ്ററി’ സ്വാതന്ത്ര്യദിനത്തിന് മുമ്പ് മോദിക്ക് അയച്ചു കൊടുക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.