ഫിലിപ്പോ ബെര്‍ണാര്‍ദിനി

വേറിട്ട കള്ളൻ: ആയിരത്തിലേറെ അപ്രകാശിത കയ്യെഴുത്തുപ്രതികള്‍ മോഷ്ടിച്ചു, 20 വര്‍ഷം തടവുശിക്ഷ ലഭിച്ചേക്കാം

ദിനം​ പ്രതിയെന്നോണം കേൾക്കുന്ന മോഷണ വാർത്തകൾക്ക് കയ്യും കണക്കുമില്ല. എന്നാൽ, ഈ കഥ ഇതുവരെ കേട്ടതുപോലെയല്ല. അപ്രകാശിക ക​യ്യെഴുത്തുപ്രതികൾ മോഷ്ടിച്ചിരിക്കയാ​ണൊരാൾ. ഒടുവിൽ കുറ്റസമ്മതം നടത്തിയിരിക്കുന്നു.

പ്രശസ്ത എഴുത്തുകാരായ മാർഗരറ്റ് അറ്റ്‌വുഡ്, ഇവാൻ മക്‌ഇവാനും പോലുള്ള എഴുത്തുകാരുടെ പ്രസിദ്ധീകരിക്കാത്ത കൈയെഴുത്തുപ്രതികള്‍ ആള്‍മാറാട്ടം നടത്തി മോഷ്ടിച്ച ഫിലിപ്പോ ബെര്‍ണാര്‍ദിനിയാണ് ഒടുവില്‍ കുറ്റംസമ്മതിച്ചിരിക്കുന്നത്.

ആയിരത്തിലേറെ അപ്രകാശിത കൈയെഴുത്തുപ്രതികള്‍ മോഷ്ടിച്ചെന്നാണ് ഇയാളുടെ കുറ്റസമ്മതം. ബെര്‍ണാര്‍ദിനിക്കുള്ള ശിക്ഷ ഏപ്രില്‍ അഞ്ചിനു വിധിക്കും. പ്രശസ്ത പ്രസിദ്ധീകരണസ്ഥാപനങ്ങളുടെ വ്യാജ ഇ-മെയില്‍ വിലാസം ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. 20 വര്‍ഷംവരെ തടവുശിക്ഷ ലഭിച്ചേക്കാം. 2016 മുതലാണ് ഇയാള്‍ അപ്രകാശിത കൈയെഴുത്തുപ്രതികള്‍ ആള്‍മാറാട്ടത്തിലൂടെ തട്ടിയെടുത്തുതുടങ്ങിയത്. 

Tags:    
News Summary - Over a thousand unpublished manuscripts were struck down; The thief confessed to the crime!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT