കാലിക്കറ്റ്‌ ബുക്ക്‌ ക്ലബ്‌ സംഘടിപ്പിച്ച ചർച്ചയിൽ ഡോ. പി.കെ. പോക്കർ മുഖ്യപ്രഭാഷണം നടത്തുന്നു

പാറക്കടവ് രചനകൾ പ്രതിരോധത്തിന്‍റെ സൗന്ദര്യശാസ്ത്രം ആവിഷ്കരിച്ചവ -ഡോ. പി.കെ. പോക്കർ

കോഴിക്കോട്: പ്രച്ഛന്ന ദർശനങ്ങളുടെ ഭാരമില്ലാതെ പ്രതിരോധത്തിന്‍റെ സൗന്ദര്യശാസ്ത്രം ആവിഷ്കരിച്ച രചനകളാണ് പി.കെ. പറയ്ക്കടവിന്‍റേതെന്ന് ഡോ. പി.കെ. പോക്കർ അഭിപ്രായപ്പെട്ടു.

'ഇടിമിന്നലുകളുടെ പ്രണയവും മീസാൻകല്ലുകളുടെ കാവലും'എന്ന പുസ്തകത്തെക്കുറിച്ച് കാലിക്കറ്റ്‌ ബുക്ക്‌ ക്ലബ്‌ സംഘടിപ്പിച്ച ചർച്ചയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് വേദി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മമ്മു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഐസക് ഈപ്പൻ, ഷീല ടോമി, ഡോ. എൻ.എം. സണ്ണി, അബു ഇരിങ്ങാട്ടിരി, മോഹനൻ പുതിയോട്ടിൽ എന്നിവർ സംസാരിച്ചു. പി.കെ. പാറക്കടവ് രചനാനുഭവം വിവരിച്ചു. 

Tags:    
News Summary - Parakkadav's writings have developed the aesthetics of resistance -Dr. P.K. Poker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.