പൗലോ കൊയ്‌ലോ

'ആർച്ചർ' മലയാളം പതിപ്പിന്‍റെ കവർ ചിത്രം പങ്കുവെച്ച് പൗലോ കൊയ്​ലോ; വരവേറ്റ് മലയാളി വായനക്കാർ

ലോക പ്രശസ്ത ബ്രസീലി‍യൻ നോവലിസ്റ്റ് പൗലോ കൊയ്​ലോ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിൽ ആശംസയറിയിക്കുന്ന തിരക്കിലാണ് മലയാളി പുസ്തകാസ്വാദകർ. 'ആർച്ചർ' എന്ന തന്‍റെ ഏറ്റവും പുതിയ പുസ്തകത്തിന്‍റെ മലയാളം പരിഭാഷയുടെ കവർ ചിത്രമാണ് പൗലോ കൊയ്​ലോ പങ്കുവെച്ചത്. കൊയ്​ലോയുടെ പുസ്തകങ്ങൾക്ക് ഏറെ ആരാധകരുള്ള മലയാളികൾ പോസ്റ്റ് ഏറ്റെടുത്തുകഴിഞ്ഞു.

ഡി.സി ബുക്സാണ് ആർച്ചറിന്‍റെ മലയാളം പതിപ്പ് പ്രസിദ്ധീകരിക്കുന്നത്. ജ്ഞാനിയില്‍നിന്നും അറിവു സമ്പാദിക്കുന്ന ചെറുപ്പക്കാരന്‍റെ കഥയാണ് പൗലോ കൊയ്​ലോ പറയുന്നത്.




തന്‍റെ പുസ്തകങ്ങളുമായി ബന്ധപ്പെട്ട് നേരത്തെയും പൗലോ കൊയ്​ലോ മലയാളത്തിൽ സമൂഹമാധ്യമങ്ങളിൽ എഴുതിയിട്ടുണ്ട്. മലയാളത്തിൽ പരിഭാഷപ്പെടുത്തിയ തന്‍റെ പുസ്തകങ്ങളുടെ ചിത്രം അദ്ദേഹം മുമ്പ് പങ്കുവെച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് റംസാന്‍ ദിവസത്തില്‍ മലയാളം കവിത ട്വീറ്റ് ചെയ്തിരുന്നു. തന്‍റെതന്നെ വരികളും മലയാളത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' എന്ന മലയാള സിനിമയുടെ പോസ്റ്ററും ഷെയര്‍ ചെയ്തിരുന്നു.

വിശ്വസാഹിത്യത്തിലെ തന്നെ മികച്ച കൃതികളിലൊന്നായ 'ആൽക്കെമിസ്റ്റ്' ആണ് പൗലോ കൊയ്​ലോയുടെ ഏറ്റവും ശ്രദ്ധേയമായ പുസ്തകം. ബ്രിഡ, വെറോണിക്ക ഡിസൈഡ്സ് റ്റു ഡൈ, ദ വിന്നർ സ്റ്റാൻഡ്സ് എലോൺ, ദി ആലെഫ്, ഇലവൻ മിനുറ്റ്സ്, ദി സഹീർ, ദി ഫിഫ്ത് മൗൺടൈൻ തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ പ്രധാന കൃതികൾ. 

Tags:    
News Summary - paulo coelho share malayalam book cover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.