‘ചാന്ദ്രദൗത്യത്തിൻ യാത്രയെളുപ്പം... പക്ഷേ,ആമയിഴഞ്ചാൻ തോട്ടിൽ യാത്രയസാധ്യം...’

വാചകക്കൊമ്പ് !-                       കവിത- 

(ആ​മ​യി​ഴ​ഞ്ചാ​ന്‍ തോ​ട്ടി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​ണ് റെ​യി​ൽ​വേ ക​രാ​ർ ന​ൽ​കി​യ​തു​പ്ര​കാ​ര​ം ജോ​യി ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ ശു​ചീ​ക​ര​ണ​ത്തി​നി​റ​ങ്ങി​യ​ത്. മ​ഴ​യി​ൽ തോ​ട്ടി​ലെ ജ​ല​നി​ര​പ്പു​യരുകയും അ​ടി​യൊ​ഴു​ക്കി​നെ തു​ട​ർ​ന്ന് ജോ​യി ഒ​ഴു​കി​പ്പോ​കു​ക​യാ​യി​രു​ന്നു. ഇന്ന് മൃതദേഹം കണ്ടുകിട്ടി. ഈ പശ്ചാത്തലത്തിൽ പി.കെ. ഗോപി എഴുതിയ കവിത)


ചാന്ദ്രദൗത്യത്തിൻ യാത്ര -
യെളുപ്പം... പക്ഷേ,
ആമയിഴഞ്ചാൻ തോട്ടിൽ
യാത്രയസാധ്യം...
മാളികത്തൊഴുത്തിന്റെ
മാലിന്യത്തുരങ്കത്തിൽ
ഏതൊരാളിഴയുന്നു,
അവന്റെ പാദം തൊട്ടു
വന്ദിച്ചേയധികാരം
വാചക മേളയ്ക്കുമേൽ
കൊമ്പരായിരിക്കാവൂ!

ജീർണിച്ച അവസ്ഥയിൽ ജോയിയുടെ മൃതദേഹം

ഒടുവിൽ കാണാതായി 46 മണിക്കൂറിനുശേഷം മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി ജോ​യിയുടെ (47) മൃതദേഹം കണ്ടെത്തുമ്പോൾ ജീർണിച്ച അവസ്ഥയിലായിരുന്നു. ഇന്ന് രാവിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തകരപ്പറമ്പ് ചിത്രാ ഹോമിന്‍റെ പിറകിലെ കനാലിൽ മാലിന്യത്തിൽ കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം.

തുടർന്ന് കൗൺസിലർ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളും എത്തി മൃതദേഹം ജോ​യിയുടേതാണെന്ന് സ്ഥിരീകരിച്ചു. ആ​മ​യി​ഴ​ഞ്ചാ​ന്‍ തോ​ട്ടി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​ണ് റെ​യി​ൽ​വേ ക​രാ​ർ ന​ൽ​കി​യ​തു​പ്ര​കാ​ര​ം ജോ​യി ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ ശു​ചീ​ക​ര​ണ​ത്തി​നി​റ​ങ്ങി​യ​ത്. മ​ഴ​യി​ൽ തോ​ട്ടി​ലെ ജ​ല​നി​ര​പ്പു​യരുകയും അ​ടി​യൊ​ഴു​ക്കി​നെ തു​ട​ർ​ന്ന് ജോ​യി ഒ​ഴു​കി​പ്പോ​കു​ക​യാ​യി​രു​ന്നു. എ​ൻ.​ഡി.​ആ​ർ.​എ​ഫി​ന്‍റെ​യും അ​ഗ്​​നി​ര​ക്ഷാ​സേ​ന​യു​ം തിരിച്ചിലിനിറങ്ങിയെങ്കിലും തോ​ട്ടി​ലെ കു​ന്നോ​ളം മാ​ലി​ന്യ​ം ശ്രമം ദുഷ്കരമാക്കി. 12 അം​ഗ സ്കൂ​ബ ഡൈ​വി​ങ്​ സം​ഘം റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന്​ അ​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന തു​ര​ങ്ക​ത്തി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം തിരഞ്ഞിട്ടും ഫ​ല​മു​ണ്ടാ​യി​ല്ല.

Tags:    
News Summary - P.K. Gopi's poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT