കോഴിക്കോട്: ഏഴാമത് ജെ.കെ.വി.പുരസ്കാരം പ്രശസ്ത സാഹിത്യകാരൻ പി.കെ പാറക്കടവിന്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പി.കെ.പാറക്കടവിൻ്റെ പെരുവിരൽക്കഥകൾക്കാണ് പുരസ്ക്കാരം ലഭിച്ചിരിക്കുന്നത്. പ്രശസ്ത സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന ജെ.കെ.വിയുടെ നാമധേയത്തിൽ രണ്ടു വർഷത്തിലൊരിക്കൽ നൽകി വരുന്നതാണ് ജെ.കെ.വി.പുരസ്കാരം.
പതിനയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ജെ.കെ.വി.യുടെ ഓർമദിനമായ ജൂൺ പത്തിന് ചങ്ങനാശ്ശേരിയിൽ വെച്ച് സമർപ്പിക്കപ്പെടുമെന്ന് ജെ.കെ.വി.ഫൗണ്ടേഷനു വേണ്ടി സെക്രട്ടറി ഡോ.സന്തോഷ് ജെ കെ വി അറിയിച്ചു.
ഡോ. നെടുമുടി ഹരികുമാർ ,ഡോ.ബാബു ചെറിയാൻ, വർഗീസ് ആൻറണി എന്നിവർ അടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് 2020-21 ലെ പുസ്തകങ്ങളിൽ നിന്ന് പെരുവിരൽക്കഥകൾ തിരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.