നീയറിഞ്ഞറിയാതന്ന്
ഞാനിത്തിരി
കട്ടെടുത്ത നിൻ ചങ്കും
അതിനുള്ളിലിഷ്ടം കുറിച്ചിട്ട
മരതകക്കല്ലിനേ........
എന്റെ കനവിൻ കൂട്ടിൽ
ഓമനിച്ചല്ലോ...
പ്രാണനായെത്ര കാലമായ് ...
ഇരുകരയിലേകരായ്
സ്വപ്നങ്ങൾ വിരിയിച്ചു
വിരഹത്തിൻ കനലൂതി ധൂമമെന്നകമേറി
കണ്ണുകൾ ചെങ്കടൽ പോലെയായീ....
പ്രണയപരാഗമിന്നാർദ്രമായീ....
പ്രണയപരാഗമിന്നാർദ്രമായീ..
പ്രണയം നാമ്പിട്ട താഴ്വരയിൽ
ചില്ലയിൽ മുളപൊട്ടീ പൂങ്കുലകൾ
മഞ്ഞും മഴയിലടർന്നുവീഴും
പൂക്കളേ സൗരഭ്യമാർക്ക് വേണ്ടൂ...
ശിശിരം പൊഴിച്ച നിൻ സ്നേഹപൂവും
ശിഖരങ്ങൾ മാത്രം ബാക്കിയാക്കി....
പ്രണയപരാഗമിന്നാർദ്രമായീ..
വെള്ളിടിവെട്ടി.. ഹൃദയഭിത്തി
മിന്നൽപ്പിണരുള്ളിൽ തീ പടർത്തീ .....
ഹേതുവോ പുകമറ മൂകമായി....
പ്രണയത്തളിരതിൽ കീടമേറീ...
അടർന്നുപോയ് നീയെന്നെയേകനാക്കി....
ശിഖരങ്ങൾ മാത്രം ബാക്കിയാക്കി....
പ്രണയപരാഗമിന്നാർദ്രമായി..
നാമിരുന്നാക്കൊമ്പിലിന്നുവരേയും,
പലവുരു പലകിളി വന്നുപോയി..
പ്രേമാംശ ദാരിദ്ര്യം പൂണ്ടവരോ....
അപശ്രുതിയണപൊട്ടിയന്യരായി..
ചിറകൊടിഞ്ഞെങ്കിലുമിച്ചില്ലയിൽ
ഇത്തുലാവർഷപ്പെയ്ത്തിലും
കനവുകൾ കോർത്തു ഞാൻ കാത്തിരിപ്പൂ..
വിഷാദരാഗം മീട്ടുമീചില്ലയിൽ
രാപ്പാടി കേഴുന്നു ദൈന്യമായി.
നോവുമണം വീശുമീച്ചില്ലയിൽ
ഒരുനേരമെങ്കിലും വന്നിടാമോ
ഒരു സ്നേഹഗീതം പാടിടാമോ...
നാമൊന്നു ചേർന്നൊരു യുഗ്മഗാനം
പാടേണം നിത്യനിദ്രക്ക് മുന്നേ.... .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.