വെളിച്ചം മരിച്ചതിൽപ്പിന്നെ
ഇരുട്ട് തനിച്ചായി.
ഇരുൾ വിഴുങ്ങിയ
പകലിന്റെ ചോര
ആകാശം മുഴുവനും
പടർന്നു.
അതോടെ,
കാടും കടലും തമ്മിൽ പിരിഞ്ഞ്
വരണ്ടുണങ്ങി.
വിശന്ന ഭൂമിയാകെ വിലപികളായി
ജനിച്ചുതിങ്ങി.
പകലിന്റെ അംശങ്ങൾ
ആരോടും കൂറില്ലാത്ത കുറേ
രാത്രികളായി ഉദിച്ചുനിന്നു.
ചുറ്റും നിഴലുകളില്ലാത്ത മുഖങ്ങൾ
അപരന്മാരായി എഴുതിത്തള്ളി.
എന്നിട്ടും,
ഒറ്റക്കായ കുറേ ഹൃദയങ്ങൾ
നിറഞ്ഞ കരയും തേടി നടപ്പായി.
എങ്കിലും,
കറുത്ത പടകൾ തൂക്കിയ
വിളക്കുകളിലൂടെ
നിശ്ശബ്ദമായി ‘വെളിച്ചങ്ങൾ’
കഥകൾ തുടർന്നു...
ഇപ്പോഴും, കാറ്റുകൾക്ക്
മഞ്ഞുപുതച്ച
മലകൾക്കപ്പുറമാണ് വെളിച്ചം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.