പുതുവൽസരം കവിത

സൂര്യഗായത്രി എഴുതിയ പുതുവൽസരം എന്ന   കവിത

വേഗത്തിലോടി മറയുന്നു വാസരം
വേപഥുവോടെ ഞാൻ നോക്കി നിൽക്കേ
വേദന മാത്രമാണെന്നുമീ വേളയിൽ
വിട പറയുന്നിതാ മൂകമായി.

തിരികെ നോക്കുവാനാവില്ല വേദിയിൽ
പൈതങ്ങളല്ലോ കബന്ധങ്ങളായി
തലയില്ല കണ്ണില്ല ചെവിയില്ല കാലില്ല
മൃതമായി ,സ്വപ്നങ്ങൾ ശവമഞ്ചമായി

പോരടിച്ചൊടുവിലായെന്തു നേടുന്നുവോ
അറിയില്ല ജീവിത വ്യർത്ഥതയെ
ഭയമാണെനിയ്ക്കൊന്നു തിരികെ നോക്കീടുവാൻ
യുദ്ധകാഹളമല്ലയോ കർണ്ണ ദൂരം

പുതിയൊരു വാസരമെത്തിടുമ്പോൾ
ഇവിടെയുണ്ടാകുമോസ്നേഹതീരം
പോകുന്നുവെങ്കിലുമിടനെഞ്ചു പൊട്ടി ഞാൻ പ്രാർത്ഥിക്കയാണീ വേദിയിലായി

മാനുഷനെന്നൊരു പേരു മാഞ്ഞീടാതെ
മമതയും സ്നേഹവും രക്ത ബന്ധങ്ങളും
സ്മൃതിയായി മാറാത്ത പുതുനാളിനായി.
മതമാൽസര്യങ്ങളില്ലാത്തനാളിനായി

വരിക നീ നവമാം വൽസരമേ
വരിക നീ പുത്തൻ പുലർക്കാലമേ
നിനക്കേകുന്നു മംഗളഗീതകങ്ങൾ
നിനക്കേകുന്നു നവ്യമാം ഭാവുകങ്ങൾ..


Tags:    
News Summary - Poem Puthuvalsaram written by Soorya Gayatri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-19 14:34 GMT
access_time 2024-10-06 06:24 GMT