Representational Image

സാഹിതി പുരസ്‌കാരത്തിന് കവിതകൾ ക്ഷണിച്ചു

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല സാഹിത്യ പഠന സ്കൂളി​െൻറ നേതൃത്വത്തിൽ മാർച്ച്‌ 11, 12, 13 തീയതികളിൽ സംഘടിപ്പിക്കുന്ന സാഹിതി സാഹിത്യോത്സവത്തി​െൻറ ഭാഗമായുള്ള സാഹിതി പുരസ്‌കാരത്തിന് കവിതകൾ ക്ഷണിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള പ്രഫഷനൽ കോളജുകളടക്കമുള്ള ഡിഗ്രി, പി.ജി, ഗവേഷണ വിദ്യാർഥികൾക്ക് കവിതകൾ അയക്കാം.

സ്ഥാപനത്തിന്റെ തലവൻ സാക്ഷ്യപ്പെടുത്തിയ കത്ത് സഹിതം മാർച്ച്‌ അഞ്ചിന് മുമ്പ് ഡോ. രോഷ്നി സ്വപ്ന, സാഹിത്യ പഠന സ്കൂൾ, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല, തിരൂർ, മലപ്പുറം എന്ന വിലാസത്തിലോ drroshni@temu.ac.in എന്ന ഇമെയിലിലോ ആണ് കവിത അയക്കേണ്ടത്. വിദഗ്ധ സമിതി തിരഞ്ഞെടുക്കുന്ന കവിതക്ക് സാഹിതി കവിത പുരസ്‌കാരം സമ്മാനിക്കും. ഫോൺ: 9447254006.

Tags:    
News Summary - Poems invited for literary award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-29 08:15 GMT
access_time 2024-09-29 08:09 GMT