പൂവച്ചൽ ഖാദർ രചനാ പുരസ്കാരം കവി റഫീക്ക് അഹമ്മദിന്

കോഴിക്കോട് : ജി.ദേവരാജൻ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റും, ജി ദേവരാജൻ മാസ്റ്റർ സംഗീത അക്കാഡമി ദേവരാഗപുരവും സംയുക്തമായി ഏർപ്പെടുത്തിയ പൂവച്ചൽ ഖാദർ രചനാ പുരസ്കാരംന് കവി റഫീക്ക് അഹമ്മദിന്. മലയാള ചലച്ചിത്ര ഗാനശാഖയ്ക്കും മലയാള കവിതയ്ക്കും റഫീക്ക് അഹമ്മദ് നൽകിക്കൊണ്ടിരിക്കുന്ന സമഗ്ര സംഭാവനകളെ മുൻനിറുത്തിയാണ് അവാർഡ് നൽകുന്നതെന്ന് അവാർഡ് കമ്മിറ്റി അംഗങ്ങളായ ടി.പി ശാസ്തമംഗലം, പ്രമോദ് പയ്യന്നൂർ, ബി. റ്റി അനിൽകുമാർ. സതീഷ് രാമചന്ദ്രൻ എന്നിവർ അറിയിച്ചു.

ഈമാസം 10ന് വൈകീട്ട് 5.30ന് തിരുവനന്തപുരം ഭാരത് ഭവൻ ശെമ്മാങ്കുടി ഹാളിൽ വച്ച് നടക്കുന്ന പൂവച്ചൽ ഖാദർ സ്മൃതി സന്ധ്യയിൽ വച്ച് കവി പ്രഭാ വർമ്മ അവാർഡ് നൽകും. സാംസ്കാരിക വകുപ്പ് മുൻ ഡയറക്ടർ ടി.ആർ സദാശിവൻ നായരുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പണ്ഡിറ്റ് രമേശ് നാരായണൻ, പ്രൊഫ. അലിയാർ, റ്റി പി ശാസ്തമംഗലം, എം രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് പൂവച്ചൽ ഖാദറിന്റെ ഗാനങ്ങൾ കോർത്തിണക്കിയ 'ഇതിലേ ഏകനായ് എന്ന ഗാനസന്ധ്യ അരങ്ങേറും.

Tags:    
News Summary - Poet Rafiq Ahmed receives Poovachal Khader writing award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.