സഹേർ അൽ ഗഫ്രി 

ഒമാനി കവി സഹേർ അൽ ഗഫ്രി വിടവാങ്ങി

മസ്കത്ത്: പ്രശസ്ത ഒമാനി കവി സഹേർ അൽ ഗഫ്രി (68) നിര്യാതനായി. സമ്പന്നവും വൈവിധ്യപൂർണവുമായ കാവ്യപാരമ്പര്യം അവശേഷിപ്പിച്ചാണ് അദ്ദേഹം വിടവാങ്ങിയത്. ദാഖിലിയ ഗവർണറേറ്റിലെ സമൈൽ വിലായത്തിലെ സുരൂർ ഗ്രാമത്തിൽ 1956ലായിരുന്നു ജനനം. കുട്ടിക്കാലം മുതൽ കവിതയോടും സാഹിത്യത്തോടും താൽപര്യം കാണിച്ചിരുന്നു. ഗ്രാമത്തിലെ ലളിതമായ ചുറ്റുപാടുകളും ഒമാനി വേരുകൾക്കായുള്ള നിരന്തരമായ ആഗ്രഹവും അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തെയും കവിതയെയും സ്വാധീനിച്ചു. നിരവധി അറബ്, യൂറോപ്യൻ രാജ്യങ്ങളിൽ താമസിച്ച അൽ ഗഫ്രിക്ക്, അത് ജീവിതത്തെയും ബൗദ്ധിക അനുഭവത്തെയും സമ്പന്നമാക്കാനും സാംസ്കാരിക ചക്രവാളങ്ങൾ വിശാലമാക്കാനും സഹായകമായി.

ക്ലാസിക്കൽ അറബി കവിതയുടെ സ്വാധീനത്തിലാണ് അൽ ഗഫ്രി കാവ്യജീവിതം ആരംഭിച്ചത്. തുടർന്ന് ആധുനിക കാവ്യരൂപങ്ങൾ, പ്രത്യേകിച്ച് ഗദ്യകവിതകൾ എന്നിവയിൽ പരീക്ഷണം നടത്തി. വൈവിധ്യവും ഭാഷാ സമ്പന്നതയും, ശക്തമായ കാവ്യബിംബങ്ങളുടെ ഉപയോഗവും, സമകാലിക മനുഷ്യൻ്റെ ആശങ്കകളുടെ പ്രകടനവുമാണ് ഇദ്ദേഹത്തിന്റെ കവിതയുടെ സവി​​​ശേഷത. വൈറ്റ് ഹൂവ്സ്, സൈലൻസ് കംസ് ടു കുമ്പസ്, ഫ്ലവേഴ്സ് ഇൻ എ വെൽ, ഇൻ എവരി ലാൻഡ് എ വെൽ ഡ്രീംസ് ഓഫ് എ ഗാർഡൻ, വൺ ലൈഫ്, മെനി സ്റ്റെയർസ് എന്നിവയാണ് ശ്രദ്ധേയമായ കൃതികൾ. 

Tags:    
News Summary - poet Zahir Al Ghafri passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT