പടന്ന: മനുഷ്യ മനസ്സിനെ വിമലീകരിക്കാൻ ഏറ്റവും നല്ല സാഹിത്യ രൂപമാണ് കവിതയെന്ന് കവി കെ. സച്ചിദാനന്ദൻ. ഇംഗ്ലീഷ് ഗ്രാജ്വറ്റ്സ് അസോസിയേഷന്റെ ലാപ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു. ഗൗരി വി. മേനോൻ, ആര്യ നന്ദ, ഗാർഗി നന്ദ, ഫാത്തിമത്ത് ഫിദ തുടങ്ങിയവർ സംസാരിച്ചു.
തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ മീനാക്ഷി അനിൽ സച്ചിദാനന്ദൻ എഴുതിയ 'കാക്റ്റസ്' എന്ന കവിത ആലപിച്ചു. തേവന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദീപക് അരുൺ സച്ചിദാനന്ദൻ രചിച്ച 'ഒരു ചെറിയ വെളിച്ചം' എന്ന പുസ്തകത്തിന്റെ ആസ്വാദനം അവതരിപ്പിച്ചു.
ഹൈസ്കൂൾ വിഭാഗത്തിൽ കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കാദംബരി വിനോദ്, ഉദിനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ മാളവിക എസ് കുമാർ, ചടയമംഗലം ജി.എം.ജി.എച്ച് എസ്.എസിലെ നീരജ കൃഷ്ണ എന്നിവരും യു.പി വിഭാഗത്തിൽ കാർത്തികപ്പള്ളി നമ്പർ വൺ യുപി സ്കൂളിലെ ഇഷാ തൻവി, വടകര അമൃത പബ്ലിക് സ്കൂളിലെ ദേവ മനോജ് എന്നിവരും എൽ. പി. വിഭാഗത്തിൽ കരിപ്പൊടി എ.എൽ.പി സ്കൂളിലെ പൗർണമിയും ജേതാക്കളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.