നദിമൂലം ഗതിമൂലം -കവിത

എത്രയോ മുഖങ്ങളാൽ കളിയാട്ടമാടി ഞാൻ

ഒടുവിലായെൻ്റെയൊറ്റമുഖമറിയുവാൻ

എത്രയോ രസങ്ങളിൽ ജിഹ്വയെ

പുണർന്നു ഞാൻ

ഒടുവിലായിയൊരൊറ്റ രുചിയെയറിയുവാൻ

എത്ര രാഗങ്ങളിൽ പ്രണയം നുകർന്നു ഞാൻ

ഒടുവിലീയമൃതപ്രവാഹത്തെയറിയുവാൻ

എത്രയോ പൂക്കളുടെ ഗന്ധത്തെയറിഞ്ഞു ഞാൻ

ഒടുവിലീയൊരൊറ്റ ഗന്ധമാസ്വദിക്കുവാൻ

എത്ര സുധാരസമൊഴുകുന്ന കണ്ടു ഞാൻ

അകതാരിലൊഴുകുന്ന തേൻകണമറിയുവാൻ

എത്രയോ പവനഗതികളെയറിഞ്ഞു ഞാൻ

ഒടുവിലീ പ്രാണൻ്റെ പ്രവാഹത്തെയറിയുവാൻ

നദിമൂലം ഗതിമൂലം തേടണ്ട നാമൊന്നും

ശുദ്ധമാണൊഴുകി വരുന്നതീ തോയം.

Tags:    
News Summary - Poetry of Suryagayatri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT