കുറേക്കാലമായി
എന്നിൽ
ഒരു കലിബാധയുണ്ട്.
ഒരു ദിവസം
കണ്ണാടിയിൽ
നോക്കിയപ്പോഴാണ് '
തിരിച്ചറിഞ്ഞത്..
ചിന്തിക്കുന്നതൊന്ന്.
പറയുന്നത് വേറൊന്ന്.
പ്രവർത്തിക്കുന്നത് മറ്റൊന്ന്.
കാലം
അടയാളപ്പെട്ട വാക്കുകൾ.
അങ്ങനെയാണ്
വൈദ്യ വിശാരദൻ്റെ അടുത്തെത്തുന്നത്.
ഡോക്ടർ ചോദിച്ചു.
എന്താ പ്രശ്നം.?
എന്നിൽ ഒരു കള്ളൻ
ഒളിഞ്ഞിരിപ്പുണ്ട് സാർ .
കണ്ണാടിയിൽ
നോക്കുമ്പോൾ
എനിയ്ക്ക്
കുറേയേറെ മുഖങ്ങൾ
കാണുന്നു സാർ' '
ഒന്നും സംസാരിക്കാൻ കഴിയുന്നില്ല.
ഇനി പറയാൻ തുടങ്ങിയാൽ
പറയുന്നതെല്ലാം
കള്ളത്തരങ്ങൾ മാത്രം.
കറുപ്പും വെളുപ്പും
കളങ്ങളുള്ള ഒരു പ്രതലം
ഡോക്ടർ എന്നെ കാണിച്ചു.
എന്നിട്ട് ചോദിച്ചു.
ഇതിൽ കറുപ്പേത് ? വെളുപ്പേത് ?
കറുപ്പ് വെളുപ്പായും
വെളുപ്പ് കറുപ്പായും
ഞാൻ കണ്ടു.
കുഴപ്പം എവിടെയാണ് ഡോക്ടർ?
കണ്ണ് മാറ്റണം.
ഹൃദയവും.
കണ്ണില്ലാതെ ഹൃദയമില്ലാതെ
ഞാൻ ഇറങ്ങി ഓടി.
വിശാലമായ വീഥിയിലൂടെ പായുമ്പോൾ
തലയില്ലാതെ ഓടുന്ന
യാത്രികരെ
ഞാൻ കണ്ടു.
കിതച്ച് വിയർത്ത്
ഞാൻ വീട്ടിനടുത്തെത്തി.
എൻ്റെ വീടിന്
തീ പിടിച്ചിരിക്കുന്നു.
വീട് ചാരമായി മാറുന്നത്
ഞാൻ നിസ്സഹായനായി
നോക്കി നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.