ചെറുകഥാ മത്സരവിജയി ടിനോ ഗ്രേസ് തോമസിന് എഴുത്തുകാരി ഇന്ദു മേനോൻ സമ്മാനിക്കുന്നു

`നവനീതം' പുരസ്‌കാരം സമ്മാനിച്ചു

കോഴിക്കോട്‌: എയർ ഇന്ത്യ കാബിൻ ക്രൂവും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ നവനീതിന്റെ ഓർമ്മക്കായി മീഞ്ചന്ത ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന നടത്തിയ 'നവനീതം' അഖില കേരള ചെറുകഥ മത്സര വിജയികൾക്ക്‌ പുരസ്‌കാരം സമ്മാനിച്ചു.

ആർട്‌സ്‌ കോളേജിൽ നടന്ന ചടങ്ങിൽ എഴുത്തുകാരി ഇന്ദു മേനോൻ പുരസ്‌കാരം നൽകി. ആ്ർട്‌സ്‌ കോളേജ്‌ ഇംഗ്ലീഷ്‌ വിഭാഗം അസി. പ്രൊഫസർ സൗമ്യ ഷെറിൻ, രാജേഷ്‌ കിഴിശേരി, അവാർഡ്‌ ജേതാക്കളായ ടിനോ ഗ്രേസ് തോമസ്, കെ ടി ഷാഹുൽ ഹമീദ്, സുഭാഷ് ഒട്ടുംപുറം, ട്രൈബി തോമസ്‌, അനൂപ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ ജെ നിരഞ്ജന അധ്യക്ഷയായി. സജീദ്‌ എടത്തൊടി സ്വാഗതവും സി പ്രജോഷ്‌ കുമാർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Presented the 'Navaneetham' award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.