ന്യൂഡൽഹി: ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവും കാർഷിക ശാസ്ത്രജ്ഞനുമായ എം.എസ് സ്വാമിനാഥൻ, മുൻ പ്രധാനമന്ത്രിമാരായ പി.വി നരംസിഹ റാവു, ചൗധരി ചരൺ സിങ്, ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂർ എന്നിവർക്ക് പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരത രത്‌ന സമ്മാനിച്ചു.
ശനിയാഴ്ച രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിൽ നിന്നും സ്വാമിനാഥന്റെ മകൾ നിത്യ റാവു, നരസിംഹ റാവുവിന്റെ മകൻ പി.വി പ്രഭാകർ റാവു, ചൗധരി ചരണ്‍ സിങ്ങിന്റെ മകന്‍ ജയന്ത് ചൗധരി, കർപ്പൂരി താക്കൂറിന്റെ മകൻ രാം നാഥ് താക്കൂർ എന്നിവരാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. നാലു പേർക്കും മരണാനന്തര ബഹുമതിയായാണ് പുരസ്കാരം.
മുന്‍ ഉപപ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ എൽ.കെ അദ്വാനി ഉള്‍പ്പെടെ അഞ്ചു പേര്‍ക്കാണ് ഈ വർഷം കേന്ദ്ര സർക്കാർ ഭാരത് രത്ന പുരസ്കാരം പ്രഖ്യാപിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനാൽ അദ്വാനി പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയില്ല. ചടങ്ങിൽ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ അടക്കമുള്ളവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.