കൊച്ചി: സമ്മാനത്തുകയായ ഒരു ലക്ഷം രൂപ പുരസ്കാരദാനച്ചടങ്ങിൽ സംഘാടകർക്ക് മടക്കി നൽകി പ്രഫ. എം.എൻ കാരശ്ശേരി. കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾക്കായി വിനിയോഗിക്കാനാണ് തന്റെ കൈയിൽനിന്ന് ഒരു രൂപ കൂടിച്ചേർത്ത് കാരശ്ശേരി തിരിച്ചേൽപിച്ചത്. അക്ഷയ പുസ്തകനിധി ഏർപ്പെടുത്തിയ ലക്ഷം രൂപയുടെ പ്രഫ. എം.പി. മന്മഥൻ പുരസ്കാരം കൊച്ചിയിൽ നടന്ന ചടങ്ങിൽ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയാണ് കാരശ്ശേരിക്ക് സമ്മാനിച്ചത്.
താൻ ജീവിച്ച കാലത്തിന്റെ മനസ്സാക്ഷിയായി വർത്തിച്ച പ്രഫ. എം.പി. മന്മഥൻ സമൂഹത്തിന്റെ ചാലകശക്തിയായ സാംസ്കാരിക ന്യൂനപക്ഷത്തിന്റെ ദീപ്തമുഖമായിരുന്നു എന്ന് ശ്രീധരൻ പിള്ള പറഞ്ഞു. വിമർശനങ്ങളോട് തലയുയർത്തി പ്രതികരിക്കാമെങ്കിലും പുരസ്കാരങ്ങൾക്ക് മുന്നിൽ തലകുനിക്കുകയേ നിവൃത്തിയുള്ളൂവെന്നും അത് പ്രഫ. എം.പി. മന്മഥന്റെ പേരിലാകുമ്പോൾ അഭിമാനമുണ്ടെന്നും കാരശ്ശേരി പറഞ്ഞു.
പായിപ്ര രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. അക്ഷര പുരസ്കാരം അദ്ദേഹം പി.എസ്. ശ്രീധരൻ പിള്ളക്ക് കൈമാറി. പായിപ്ര രാധാകൃഷ്ണന്റെ ‘നന്മയുടെ തിളക്കം’ എന്ന പുസ്തകം ശ്രീധരൻ പിള്ള പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.