പി.എസ്. ജോണ്‍ എന്‍ഡോവ്‌മെന്റ് വയലാര്‍ രവിക്ക്

കൊച്ചി: എറണാകുളം പ്രസ്‌ക്ലബിന്‍റെ പി.എസ്. ജോണ്‍ എന്‍ഡോവ്‌മെന്‍റ് പുരസ്‌കാരത്തിന് മുന്‍ കേന്ദ്ര-സംസ്ഥാന മന്ത്രിയും ട്രേഡ് യൂനിയന്‍ നേതാവുമായ വയലാര്‍ രവി അര്‍ഹനായി. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

ഡിസംബര്‍ 10ന് വൈകീട്ട് 3.30ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. പ്രസ്ക്ലബിന്‍റെ മുൻ പ്രസിഡന്‍റും മലയാള മനോരമ ബ്യൂറോ ചീഫുമായിരുന്ന പി.എസ്. ജോണിന്റെ സ്മരണാർഥം ഏർപ്പെടുത്തിയതാണ് പുരസ്കാരം.

Tags:    
News Summary - PS John Endowment to Vayalar Ravi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.