എം ജയചന്ദ്രൻ 

എം. ജയചന്ദ്രന് ജയൻ-രാഗമാലിക പുരസ്കാരം

തിരുവനന്തപുരം: ജയൻ സാംസ്കാരിക വേദിയുടെ ജയൻ-രാഗമാലിക പുരസ്കാരം സംഗീത സംവിധായകൻ എം. ജയചന്ദ്രന്. ചലച്ചിത്ര പുരസ്കാരങ്ങളും മാധ്യമ പുരസ്കാരങ്ങളും ജയൻ സാംസ്കാരികവേദി രക്ഷാധികാരിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

'ഹൃദയം' ആണ് മികച്ച ജനപ്രിയ ചിത്രം. നടൻ: ഇന്ദ്രൻസ് (ഹോം) ജൂഡ് ആന്‍റണി (ചിത്രം-സാറാസ്) മികച്ച സംവിധായകൻ. ജോബി പി. സാം (ജിബൂട്ടി) ആണ് നിർമാതാവ്. അന്ന ബെൻ (സാറാസ്) മികച്ച നടിയും ദീപക് ദേവ് (ജിബൂട്ടി) സംഗീത സംവിധായകനുമായി.രവി മേനോൻ മികച്ച സംഗീത നിരൂപകനായി. സഹൽ സി. മുഹമ്മദ് (ഏഷ്യാനെറ്റ്), ടി.എസ്. ഹരികൃഷ്ണ (മാതൃഭൂമി ന്യൂസ്, മികച്ച റിപ്പോർട്ടർ), സുധീർ എസ്. നായർ (ക്ലബ് എഫ്.എം -റേഡിയോ ജോക്കി) എന്നിവർക്കാണ് മറ്റ് മാധ്യമ പുരസ്കാരങ്ങൾ.

മികച്ച യൂട്യൂബ് ചാനലിന് മൈഥിലി പ്രതീഷും മികച്ച ഫുഡ് ട്രാവലിന് മുകേഷ് എം. നായരും മികച്ച സേവനപുരസ്കാരത്തിന് ബിജു കടയ്ക്കലും അർഹരായി. ഭാരവാഹികളായ കല്ലിയൂർ ശശി, സുകു പാൽകുളങ്ങര, ജഗീർ ബാബു, ബിജു, മോനീ കൃഷ്ണ, വർക്കല രാജീവ്, എസ്. സജീവ്, ഷാജഹാൻ, ബാബു ചാല എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Ragamalika award to M Jayachandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.