പള്ളിക്കല്‍: പാലക്കാട് ആസ്ഥാനമായുള്ള ഞാറ്റുവേല സാംസ്കാരിക സമിതിയുടെ നോവല്‍ സാഹിത്യത്തിനുള്ള രാജലക്ഷ്മി പുരസ്കാരത്തിന് യുവ സാഹിത്യകാരന് അജിജേഷ് പച്ചാട്ട് അര്‍ഹനായി. 'അതിരഴി സൂത്രം' എന്ന നോവലിനാണ് പുരസ്കാരം. ഈ മാസം 18ന് ഞാറ്റുവേല പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ശ്രീകൃഷ്ണപുരത്തു നടക്കുന്ന രാജലക്ഷ്മി സാഹിത്യോത്സവത്തില്‍ കവി മുരുകന് കാട്ടാക്കട 11,111 രൂപയും പ്രശസ്തിപത്രവുമുള്പ്പെടുന്ന പുരസ്കാരം വിതരണം ചെയ്യും. പള്ളിക്കല്‍ അമ്പലവളവ് സ്വദേശിയായ അജിജേഷിന്റെ രണ്ടു നോവലുകളും രണ്ടു കഥാസമാഹാരങ്ങളും ഓർമക്കുറിപ്പുമാണ് പുസ്തകമായി പുറത്തിറങ്ങിയിട്ടുള്ളത്. ഡോ. കെ.പി. രവിചന്ദ്രന്‍, ഡോ. യു. ജയപ്രകാശ്, എം. ബേബി, സതി ടീച്ചര്‍ എന്നിവരുള്‍പ്പെട്ട പുരസ്കാര നിർണയ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. കഥ വിഭാഗത്തില്‍ തൃശൂര്‍ പഴയന്നൂരിലെ രാഹുലിനും കവിത വിഭാഗത്തില്‍ പാലക്കാട് സ്വദേശിനി സുഷമ ബിന്ദുവിനുമാണ് പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.