തിരുവനന്തപുരം: സാഹിത്യകാരൻ യു.എ. ഖാദറിന്‍റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. യു.എ ഖാദറിന്‍റെ മരണം മലയാളത്തിന്‍റെ നഷ്ടമാണ്. മലയാള ഭാഷയില്‍ രൂപമെടുത്ത ഏറ്റവും മികച്ച ദേശ പുരാവൃത്തമാണ് അദ്ദേഹം രചിച്ച തൃക്കോട്ടൂര്‍ പെരുമയെന്നും ചെന്നിത്തല പറഞ്ഞു.
ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമൊക്കെയായി നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു യു.എ ഖാദർ. മലയാളിയായ പിതാവിനും ബര്‍മ്മാക്കാരിയായ മാതാവിനും ജനിച്ച യു.എ. ഖാദറിന്‍റെ സര്‍ഗ്ഗാത്മക ഇടം മലബാറും അവിടുത്തെ മിത്തുകളും, കഥകളുമായിരുന്നു.
നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട തൃക്കോട്ടൂര്‍ പെരുമ മലയാള സാഹിത്യത്തിലെ അനര്‍ഘ നിധിയാണ്. വിവിധ വിഭാഗങ്ങളിലായി 70 ഓളം കൃതികളുടെ കര്‍ത്താവായിരുന്ന ഖാദറിന്‍റെ നിര്യാണത്തോടെ മലയാള സാഹിത്യ ലോകത്തിലെ അപൂര്‍വ്വ പ്രതിഭകളിലൊരാളാണ് കടന്ന് പോകുന്നത്. മഹാപ്രതിഭയുടെ ഓർമകൾക്ക് മുന്നിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.