കവി മുനവ്വർ റാണ അന്തരിച്ചു

ലഖ്‌നോ : ഭരണകൂട ഭീകരക്കെതിരെയും പൗരാവകാശ ലംഘനങ്ങൾക്കെതിരെയും നിരന്തരം പാടുകയും പറയുകയും ചെയ്ത ജനപ്രിയ ഉറുദു കവി മുനവ്വർ റാണ ( 71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ലഖ്നോവിലെ ആശുപത്രിയിൽ വെച്ചാണ് മരണം.

അറബി, പേർഷ്യൻ വാക്കുകൾ ഒഴിവാക്കി ഹിന്ദി, അവ്ധി പദങ്ങൾ ഉപയോഗിച്ച് എഴുതിവന്ന റാണക്ക് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഏറെ ആസ്വാദകരുണ്ട്. അധികാരികളെ ഭയക്കാതെ രാഷ്ട്രീയ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞ് പലവുരു വിവാദങ്ങളിൽ അകപ്പെട്ടു. 

ഉറുദു സാഹിത്യത്തിനു നൽകിയ സംഭാവനകൾക്ക് 2014ൽ കേന്ദ്ര സാഹിത്യ അകാദമി നൽകിയ പുരസ്‌കാരം രാജ്യത്ത് വർധിച്ചു വരുന്ന അസഹിഷ്ണുതകളിൽ പ്രതിഷേധിച്ച് 2015 ൽ മടക്കി നൽകി. പത്നി : റൈന റാണ, അഞ്ച് മക്കളുണ്ട്.

Tags:    
News Summary - Renowned Urdu Poet Munawwar Rana Passes Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.