ഗവേഷണ പ്രബന്ധങ്ങൾ പിഴവുകളുടെ കൂമ്പാരം; ത​െൻറ കവിത പഠിപ്പിക്കരുതെന്ന ചുള്ളിക്കാടി​െൻറ പ്രസ്താവന വീണ്ടും ചർച്ചയാവുന്നു

ചിന്ത ജെറോമി​െൻറ ഗവേഷണ പ്രബന്ധം വിവാദമായ സാഹചര്യത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വിമർശനം വീണ്ടും ചർച്ചയാകുന്നു. ഗവേഷണ പ്രബന്ധങ്ങൾ ഏറെയും സംശയത്തി​െൻറ നിഴലിലാകുന്ന സാഹചര്യമാണുള്ളത്. ബാലചന്ദ്രൻ ചുള്ളിക്കാട് ത​െൻറ കവിത പഠിപ്പിക്കാൻ പാടില്ലെന്ന് പറഞ്ഞതും ഗവേഷണ പ്രബന്ധത്തിലെ പിഴവിൽ പ്രകോപിതനായാണ്. ചുള്ളിക്കാട് അന്ന് പറങ്ങതിങ്ങനെ:

``ഒരു സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഒരാളുടെ ഗവേഷണ പ്രബന്ധത്തിൽ താതവാക്യം എന്ന എന്റെ കവിത കേകയിലാണ് എഴുതിയതെന്നും അത്, അഭിനന്ദനാർഹമാണെന്നും എഴുതിയിരിക്കുന്നു. വസന്തതിലകത്തിലാണ് ഞാൻ ആ കവിത എഴുതിയത്. രണ്ട് പേജാണ് കേക സ്തുതിക്കായി നീക്കി​വെച്ചിട്ടുള്ളത്. എന്റെ കവിത പഠിപ്പിക്കാനുണ്ടായാൽ ഈ പഠനം സഹായക ഗ്രന്ഥമായി വരും. ഇത്, അംഗീകരിക്കാൻ കഴിയില്ല. ഇനി പറയു, എന്റെ കവിത പഠിപ്പിക്കരുതെന്ന് പറഞ്ഞത് തെറ്റാ​ണോ?, ഈ കവിതകളൊന്നും എഴുതിയത് ബിരുദം നേടാൻ വേണ്ടിയല്ല. എം.എക്ക് പഠിക്കാൻ പറ്റാത്തതിൽ വിഷമം ഉണ്ടായിരുന്നു. അതെല്ലാം പ്രബന്ധം വായിച്ചതോടെ ഇല്ലാ​തായി''.

ചങ്ങമ്പുഴയുടെ ഏറെ പ്രസിദ്ധമായ വാഴക്കുല എന്ന ​കവിത വൈലോപ്പിള്ളിയുടെതാ​ണെന്നാണ് ചിന്താ ജെറോം ത​​െൻറ ഗവേഷണ പ്രബന്ധത്തിൽ ​എഴുതിയിരിക്കുന്നത്. ഇതിനെതിരെ രൂക്ഷ വിമർശനമാണുയരുന്നത്. പ്രബന്ധം റദ്ധാക്കണമെന്ന് ചങ്ങമ്പുഴയുടെ മകൾ ലളിത ആവശ്യപ്പെട്ടിരിക്കുകയാണ്. നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്താ ജെറോമി​െൻറ ഗവേഷണ വിഷയം. തെറ്റ് കണ്ടെത്താൻ ഗൈഡായിരുന്നു മുൻ പ്രോ വിസിക്കും മൂല്യനിർണ്ണയം നടത്തിയവർക്കും കഴിയാത്തത് വീഴ്ചയായി ചൂണ്ടികാണിക്കപ്പെടുന്നു. ഓപ്പൺ ഡിഫൻസിൽ പോലും ഒരു ചർച്ചയും വിലയിരുത്തലും നടത്താതെയാണോ ഡോക്ടറേറ്റ് നൽകുന്നതെന്ന ഗൗരവമായ ചോദ്യമാണിപ്പോൾ സർവകലാശാലകൾ നേരിടുന്നത്. 

Tags:    
News Summary - Research papers are riddled with errors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.