സാഹിത്യകാരി സാറ തോമസ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരി സാറ തോമസ് അന്തരിച്ചു. 88 വയസ്സായിരുന്നു. നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയയായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

തിരുവനന്തപുരത്ത് 1934ൽ ജനനം. ജീവിതം എന്ന നദി ആദ്യ നോവൽ. നാർമടിപ്പുടവ, തണ്ണീർപ്പന്തൽ, കാവേരി, യാത്ര എന്നിവ ശ്രദ്ധേയ കൃതികളാണ്. നാർമടിപ്പുടവക്ക് 1979-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
മുറിപ്പാടുകൾ, പവിഴമുത്ത്, അസ്തമയം, അർച്ചന എന്നീ നോവലുകൾ സിനിമകൾക്ക് പ്രമേയമായി.

സംസ്കാരം നാളെ പാറ്റൂർ മാർത്തോമ പള്ളി സെമിത്തേരിയിൽ.

Tags:    
News Summary - sara thomas passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT
access_time 2024-11-17 07:45 GMT